
സ്വർണപ്പണയ വായ്പയിൽ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്
സ്വർണപ്പണയ വായ്പകളിന്മേൽ നിലപാട് കൂടുതൽ കടുപ്പിക്കാൻ റിസർവ് ബാങ്ക്. ഭവന വായ്പകൾ ഉൾപ്പെടെ മറ്റു വായ്പകളെ അപേക്ഷിച്ച് സ്വർണപ്പണയ വായ്പകൾക്ക് ഡിമാൻഡ് കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ ഈ പുതിയ നീക്കം. ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്സി) സ്വർണപ്പണയ വായ്പകൾക്ക് വലിയ ഊന്നൽ നൽകുന്നുണ്ട്. എന്നാൽ, സ്വർണവായ്പ വിതരണം ചെയ്യുന്നതല്ലാതെ, വായ്പാക്കരാറിൽ പറഞ്ഞ ആവശ്യത്തിനു തന്നെയാണോ ഇടപാടുകാർ വായ്പാത്തുക ഉപയോഗിക്കുന്നതെന്ന് പല ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉറപ്പുവരുത്തുന്നില്ലെന്ന വിമർശനം റിസർവ് ബാങ്ക് അടുത്തിടെ ഉന്നയിച്ചിരുന്നു….