സംവരണം മതാടിസ്ഥാനത്തിൽ ആകാൻ പാടില്ല; സുപ്രീം കോടതി

മതാടിസ്ഥാനത്തിൽ ആകരുത് സംവരണം എന്ന സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി. 2010- ന് ശേഷം ബംഗാളിൽ തയ്യാറാക്കിയ ഒ.ബി.സി പട്ടിക റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 2010-ന് ശേഷം ഒ.ബി.സി പട്ടികയിൽ 77 വിഭാഗങ്ങളെ ഉൾപ്പെടുത്തിയ ബംഗാൾ സർക്കാർ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. 77 വിഭാഗങ്ങളിൽ ഭൂരിഭാഗവും മുസ്ലിം വിഭാഗങ്ങൾ ആണ്. പിന്നാക്ക വിഭാ​ഗ കമ്മീഷന്റെ 1993-ലെ നിയമത്തെ മറികടന്നാണ് 2010-ന് ശേഷം എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും നൽകിയതെന്ന്…

Read More

രാജ്യത്ത് മതം അടിസ്ഥാനമാക്കിയുള്ള സംവരണം ബിജെപി ഉള്ളിടത്തോളം അനുവദിക്കില്ല; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

രാജ്യത്ത് മതം അടിസ്ഥാനമാക്കിയുള്ള സംവരണം ബിജെപി ഉള്ള കാലത്തോളം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക ദളിത് വിഭാ​ഗക്കാരുടെ സംവരണം കുറച്ച് മുസ്‌ലിങ്ങൾക്ക് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകാൻ സഹായിക്കുമെന്ന് പറയുന്നു. എന്നാൽ ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥയില്ല. മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയാൽ പിന്നാക്ക വിഭാ​ഗക്കാരുടെ സംവരണം കുറയും. ഇത് ബിജെപി ഉള്ളിടത്തോളം…

Read More

കാലിക്കറ്റ് സർവകലാശാലയിലെ സംവരണ അട്ടിമറിയിൽ വിശദീകരണം തേടി ഗവർണർ

കാലിക്കറ്റ് സർവകലാശാലയിലെ സംവരണ അട്ടിമറിയിൽ വിശദീകരണം തേടി ഗവർണർ. പ്രൊഫസർ നിയമനത്തിൽ പട്ടിക ജാതി വിഭാ?ഗത്തിനായുള്ള സംവരണം പാലിച്ചില്ലെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. 2022ൽ കാലിക്കറ്റ് സർവകലാശാല വിവിധ വകുപ്പുകളിലേക്ക് നടത്തിയ 24 പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിനെത്തിനെരെയാണ് പരാതി. സിൻഡിക്കേറ്റ് അംഗം ഡോ റഷീദ് അഹമ്മദ് നൽകിയ പരാതിയിലാണ് ഗവർണറുടെ ഇടപെടൽ. പരാതിയിലെ കാര്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് ഗവർണർ വിസിയോട് ആവശ്യപ്പെട്ടു.

Read More

ഹരിയാനയിൽ അഗ്നിവീറുകൾക്ക് സംവരണം; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

ഹരിയാനയിൽ അഗ്നിവീറുകൾക്ക് സംവരണം പ്രഖ്യാപിച്ച് സർക്കാർ. സർക്കാർ ജോലികളിൽ 10 ശതമാനം സംവരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈനിങ് ഗാർഡ്, ജയിൽ വാർഡൻ, സ്പെഷ്യൽ പൊലീസ് ഓഫീസർ തസ്തികകളിലാണ് മുഖ്യമന്ത്രി നയാബ് സിങ് സൈനി സംവരണം പ്രഖ്യാപിച്ചത്. യുവാക്കളുടെ വോട്ടുകൾ ഏകോപിപ്പിക്കുന്നതിനാണ് പുതിയ നടപടി. ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഇത്തരമൊരു നടപടിയുമായി സർക്കാർ രം​ഗത്തുവരുന്നത്. നാല് വർഷത്തേക്ക് യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അ​ഗ്നിവീർ. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. സംസ്ഥാനത്ത് തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ടും…

Read More

കർണാടകയിൽ സ്വകാര്യമേഖലയിൽ കന്നഡ സംവരണം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

കർണാടകയിൽ സ്വകാര്യ തൊഴിൽ മേഖലയിൽ കന്നഡ സംവരണം വരുന്നു. സ്വകാര്യസ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. കർണാടകയിലെ വ്യവസായസ്ഥാപനങ്ങളിലും മറ്റ് സ്വകാര്യസ്ഥാപനങ്ങൾക്കുമാണ് സംവരണച്ചട്ടം ബാധകമാകുക. 50% മാനേജ്‌മെൻറ് പദവികളിലും 75% നോൺ മാനേജ്‌മെൻറ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ശുപാർശ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളുവെന്നും ബില്ലിലുണ്ട്. പ്യൂൺ, സ്വീപ്പർ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുള്ളത്. ഇപ്പോൾ നടക്കുന്ന…

Read More

‘കർണാടകയിലെപ്പോലെ ഹരിയാനയിൽ മുസ്ലിം സംവരണം അനുവദിക്കില്ല’: മുസ്ലിം സംവരണത്തിനെതിരെ വീണ്ടും വിമർശനവുമായി  അമിത് ഷാ

മുസ്ലിം സംവരണത്തിനെതിരെ വീണ്ടും വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കർണാടകയിലെപ്പോലെ ഹരിയാനയിൽ മുസ്ലിം സംവരണം അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളിൽ നിന്നും തട്ടിയെടുത്ത സംവരണമാണ് കോൺഗ്രസ് കർണാടകയിലെ മുസ്ലിംകൾക്ക് നൽകിയത്. ഹരിയാനയിലെ മഹേന്ദ്രഗഡിലെ പൊതുപരിപാടിക്കിടെയാണ് അമിത് ഷായുടെ പ്രസ്താവന. നേരത്തെ കർണാടകയിലേയും തെലങ്കാനയിലേയും മുസ്ലിം സംവരണത്തിനെതിരെ അമിത് ഷാ രം​ഗത്തെത്തിയിരുന്നു.  കർണാടകയിൽ മുസ്ലിം വിഭാ​ഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം നേരത്തെ കേന്ദ്രം എടുത്തുകളഞ്ഞിരുന്നു. മത അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നാണ് അമിത് ഷാ…

Read More

കടുത്ത ആശങ്ക; കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുത്: മന്ത്രി ശിവൻകുട്ടി

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ്  മന്ത്രി വി ശിവൻകുട്ടി. 2024-25 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശന പ്രക്രിയയിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റപെൺകുട്ടി സംവരണം നിർത്തലാക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ സമീപകാല തീരുമാനത്തിൽ മന്ത്രി കടുത്ത ആശങ്ക രേഖപ്പെടുത്തി. മാതാപിതാക്കളുടെ ഒറ്റമോൾക്ക് കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനം നേടാനുള്ള അവസരം ഈ തീരുമാനം പരിമിതപ്പെടുത്തുന്നു. ഒറ്റപെൺകുട്ടി സംവരണം പെൺകുട്ടിയുള്ള കുടുംബങ്ങളെ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന പ്രശംസനീയമായ ഒരു സംരംഭമായിരുന്നു.  ഒറ്റപെൺകുട്ടി ഉള്ളവർക്ക് നിശ്ചിത…

Read More

വനിതാ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ പരിഗണിക്കാനായി പരിശ്രമിക്കുന്നുണ്ട്; പരിമിതികളുണ്ടെങ്കിലും പരിഗണിക്കുമെന്ന് പ്രതീക്ഷ: ഷാനിമോള്‍

പരമാവധി വനിതാ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ പരിഗണിക്കാനായി പരിശ്രമിക്കുന്നുണ്ടെന്നും ഇതിനായി സമ്മര്‍ദം ചെലുത്തുമെന്നും കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍. ചില പരിമിതികളുണ്ടെങ്കിലും പരിഗണിക്കുമെന്ന പ്രതീക്ഷയുണ്ട്. പാര്‍ട്ടികളിലെ ഭാരവാഹിത്വത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ക്ക് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പദവികളില്‍ സംവരണം 33 ശതമാനമല്ല 50 ശതമാനം നല്‍കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് മാതൃകയാവണമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ വരാനിരിക്കുന്ന പുനഃസംഘടനകളില്‍ അഖിലേന്ത്യാതലം മുതല്‍ ബൂത്തുതലംവരെ മതിയായ പ്രാതിനിധ്യം സ്ത്രീകള്‍ക്ക് നല്‍കണം. അതിന് ആവശ്യമായ രാഷ്ട്രീയബോധവും…

Read More

‘മുന്നോക്കമെത്തിയ ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാം’; സുപ്രീം കോടതി

പിന്നാക്ക വിഭാഗത്തിൽപെട്ട സാമൂഹികമായി മുന്നാക്കാമെത്തിയ ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാമെന്ന നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച്. ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ നീരീക്ഷണം നടത്തിയത്. സാമൂഹ പശ്ചാത്തലത്തിൽ മുന്നോട്ട് പോയ ഉപജാതികൾ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അഭിപ്രായപ്പെട്ടു. ഒരാൾക്ക് സംവരണത്തിലൂടെ ഉന്നത ജോലി ലഭിച്ചു കഴിഞ്ഞാൽ അയാളുടെ ജീവിത സാഹചര്യം മാറുകയാണ്. ആ വ്യക്തിയുടെ കുടുംബത്തിനോ കുട്ടികൾക്കോ മറ്റു സാമൂഹിക സാഹചര്യത്തിൽ നിന്ന് മാറ്റം ഉണ്ടാകുമ്പോൾ പിന്നെ എന്തിനാണ് വീണ്ടും തലമുറകൾക്ക്…

Read More

‘രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയ വ്യവസ്ഥ ജാതിയിലാണ്’: രഞ്ജി പണിക്കർ

 പേരിൽ നിന്ന് ജാതി വാല് ഒഴിവാക്കിയത് കൊണ്ട് മാത്രം ജാതി വ്യവസ്ഥ ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. ഒരാളുടെ ജാതി അറിയാതെ എങ്ങനെയാണ് അയാൾക്കുള്ള ജാതി സംവരണം അറിയാൻ കഴിയുകയെന്നും രഞ്ജി പണിക്കർ ചോദിക്കുന്നു. ഒരു അഭിമുഖത്തിൽ, പേരിൽ നിന്ന് ജാതി കളയുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രഞ്ജി പണിക്കരുടെ വാക്കുകൾ ഇങ്ങനെ; ‘പ്രേമ വിവാഹങ്ങളിൽ അല്ലാതെ നമ്മുടെ സമൂഹം വേറൊരു ജാതിയിൽ ചെന്ന് പെണ്ണാലോചിക്കുകയോ കല്യാണം അന്വേഷിക്കുകയോ ചെയ്യില്ല. ഈഴവരുടെ വീട്ടിൽ പോവാമെന്ന് നായരോ…

Read More