ഉത്തരാഖണ്ഡ് ഹിമപാതം; 5 മരണം സ്ഥിരീകരിച്ചു: 3 പേർക്കായി തിരച്ചിൽ തുടരുന്നു

ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാത്തിൽ കുടുങ്ങിക്കിടക്കുന്ന 3 പേർക്കായി തിരച്ചിൽ തുടരുന്നു. ഹിമപാതത്തിൽ കുടുങ്ങിയ 54 തൊഴിലാളികളിൽ 46 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ 5 തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. പരുക്കേറ്റവർ ജോഷിമഠ് സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. കരസേന, വ്യോമസേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവർ ചേർന്നാണ് സമുദ്രനിരപ്പിൽനിന്ന് 3,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മന ഗ്രാമത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. 6 ഹെലികോപ്റ്ററുകൾ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പ്രത്യേക റഡാറുകൾ, ഡ്രോണുകൾ,…

Read More

ആറര മണിക്കൂര്‍ നീണ്ട ദൗത്യം; നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ  പുറത്തെത്തിച്ചു

പാലക്കാട് നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട ദൗത്യത്തിന് പിന്നാലെയാണ് മയക്കുവെടിവെയ്ക്കാതെ പുലിയെ കൂട്ടിൽകയറ്റി പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കാടിനുള്ളിലേക്ക് വിടാനാനാണ് വനംവകുപ്പിന്‍റെ തീരുമാനം. ഇന്നലെ രാത്രിയോടെയാണ് പുലയമ്പാറ സ്വദേശി ജോസിന്‍റെ വീട്ടിലെ കിണറ്റിൽ പുലി വീണത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. കിണറ്റിലേക്കിറക്കുന്നതിനായി കൂടും സ്ഥലത്തെത്തിച്ചു. ഡിഎഫ്ഒയും എംഎൽഎയും ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി. പുലിയെ കൂട്ടിൽ കയറ്റി പുറത്തെത്തിക്കാനുള്ള…

Read More

ഹത്ത മലനിരകളിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്

ഹ​ത്ത മ​ല​നി​ര​ക​ളി​ൽ കു​ടു​ങ്ങി​യ അ​ഞ്ചു സ​ഞ്ചാ​രി​ക​ളെ ദു​ബൈ പൊ​ലീ​സ്​ ര​ക്ഷ​പ്പെ​ടു​ത്തി. അ​പ​ക​ടം നി​റ​ഞ്ഞ ഭൂ​പ്ര​ദേ​ശ​ത്ത് ​നി​ന്ന്​ താ​ഴേ​ക്ക്​ ഇ​റ​ങ്ങാ​നാ​കാ​തെ അ​ഞ്ചു​പേ​രും മ​ല​മു​ക​ളി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ദു​ബൈ പൊ​ലീ​സി​ന്‍റെ എ​യ​ർ വി​ങ്​ എ​യ​ർ ആം​ബു​ല​ൻ​സ്​ ഉ​പ​യോ​ഗി​ച്ച്​ അ​ഞ്ചു​​പേ​രെ​യും താ​ഴെ​യെ​ത്തി​ച്ചു. ര​ണ്ടു​ പൈ​ല​റ്റു​മാ​ർ, ര​ണ്ടു​ എ​യ​ർ ആം​ബു​ല​ൻ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ, ഒ​രു വ​ഴി​കാ​ട്ടി എ​ന്നി​വ​രാ​ണ്​ ര​ക്ഷാ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ അ​ഞ്ചു​പേ​രെ​യും പി​ന്നീ​ട്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച്​ പ്രാ​ഥ​മി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കി. അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ൽ നിന്ന് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച്​ കോ​ൾ ല​ഭി​ച്ചി​രു​ന്ന​താ​യി എ​യ​ർ വി​ങ്​…

Read More

ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് കൂലി; കേന്ദ്രം പണം ചോദിച്ചത് കടുത്ത വിവേചനമെന്ന് കേരളം

2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേരളം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. തുക അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് കാണിച്ച് കേന്ദ്രം കത്ത് നൽകിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേന്ദ്ര നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, കേന്ദ്രം കനിഞ്ഞില്ലെങ്കിൽ തുക അടക്കാതെ വെറെ വഴിയില്ല. എസ്‍ഡിആര്‍എഫിൽ നിന്ന് പണം അടച്ചാൽ പ്രതിസന്ധി രൂക്ഷമാകും.  കേന്ദ്രത്തിന്‍റേത് മര്യാദകേടാണെന്നും തുക ഒഴിവാക്കി നൽകാൻ…

Read More

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് തുടങ്ങും

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് തുടങ്ങാൻ കഴിഞ്ഞേക്കും. ഇന്ന് രാവിലെ എട്ട് മണിയോടെ ഡ്രഡ്ജർ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് എത്തിക്കാമെന്നാണ് കണക്കുകൂട്ടൽ. ഈ ഡ്രഡ്ജർ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാൻ 4-5 മണിക്കൂർ വേണ്ടി വരും. നാവികസേനയുടെ ഡൈവർമാരുടെ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തിയേക്കുമെന്നാണ് വിവരങ്ങൾ. അതിന് ശേഷം ആകും പുഴയിലെ അടിത്തട്ടിന്റെ സ്ഥിതി വിലയിരുത്തി നാവികസേനയുടെ നിർദേശം കൂടി കണക്കിലെടുത്ത് ജില്ലാ ഭരണകൂടം…

Read More

ജീവഭയത്തിൽ നായ രക്ഷകരായി നാട്ടുകാർ; വഡോദരയിലെ വെള്ളപ്പൊക്കത്തിൽ നായയെ രക്ഷിക്കുന്ന നാട്ടുകാർ

ഗുജറാത്തിലെ വഡോദരയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നും നായയെ രക്ഷിച്ച് നാട്ടുകാർ. പ്രകൃതിദുരന്തങ്ങളിൽ മനുഷ്യരെപോലെ തന്നെ ദുരിതമനുഭവിക്കുന്നവരാണ് മൃ​ഗങ്ങളും. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ അവരുടെ ജീവനും സുരക്ഷയും അവഹ​ഗണിക്കപ്പെടാറുമുണ്ട്. ഇവിടെ അത്തരത്തിൽ പെട്ടു പോയ ഒരു നായെയാണ് ഒരുകൂട്ടം ആളുകൾ രക്ഷിച്ചിരിക്കുന്നത്. വലിയ രീതിയിൽ വെള്ളക്കെട്ട് ഉണ്ടായതിനെത്തുടർന്ന് രക്ഷപ്പെടാനാവാതെ കുടുങ്ങിക്കിടക്കുകയായിരുന്നു ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ. അതിന്റെ അവസ്ഥ കണ്ട് പ്രദേശവാസികളായ യുവാക്കൾ തന്നെയാണ് അതിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. നെഞ്ചോളം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നതുകൊണ്ടു തന്നെ ഭാരമുള്ള നായയെ കൈകളിൽ എടുത്തുകൊണ്ടു പോകുന്നത്…

Read More

സാമൂഹ്യമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്തു; യുവാവിന്റെ രക്ഷകരായി കേരള പൊലീസ്

സാമൂഹ്യമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത് ജീവനൊടുക്കാൻ തയ്യാറെടുത്തു നിന്ന യുവാവിനെ രക്ഷപ്പെടുത്തി കേരള പൊലീസ്. മുളവുകാട് സ്വദേശിയായ 25കാരാനാണ് ജോലിയില്ലാത്തിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ഒരുങ്ങിയത്. റേഞ്ച് ഡി ഐ ജി പുട്ടാ വിമലാദ്യയുടെ ഓഫീസിലെ ഉദ്യോഗസ്ഥയായ ഗൗരിലക്ഷ്മിയുടെ ഭർത്താവിന്റെ ശ്രദ്ധയിൽ കുറിപ്പ് പെട്ടതോടെയാണ് രക്ഷാദൗത്യത്തിന് വഴി തുറന്നത്. പോസ്റ്റ് റേഞ്ച് ഡി ഐ ജിക്ക് കൈമാറുകയും അദ്ദേഹം ഉടൻ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ ആലുവ റൂറൽ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതുപ്രകാരം…

Read More

ഷിരൂര്‍ ദൗത്യം: യന്ത്രം എത്തിക്കുന്നതിൽ അനിശ്ചിതത്വം

 ഷിരൂരിൽ പുഴയിൽ അടിഞ്ഞ മണ്ണ് നീക്കാൻ ഡ്രഡ്ജർ കൊണ്ടുവരുന്നതിൽ അനിശ്ചിതത്വം. ഒരു കോടിയോളം മുടക്കി ഗോവയിൽ നിന്ന് യന്ത്രം എത്തിക്കണോ എന്നതിൽ തീരുമാനമായില്ല. മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കിട്ടിമെന്നുറപ്പില്ലാതിരിക്കെ, ലോറി ഉടമക്ക് ഇൻഷുറൻസ് കിട്ടാൻ സർക്കാർ വൻതുക മുടക്കണോ എന്നതിലാണ് ഇപ്പോൾ ഉത്തര കന്ന‍ഡ ജില്ലാ ഭരണകൂടത്തിന്‍റെ ആശയക്കുഴപ്പം. ഷിരൂര്‍ രക്ഷാദൗത്യത്തിന്‍റെ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്ന് രാവിലെ ഉന്നതതല യോഗം നടക്കും.  ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും കാണാതായ മൂന്നുപേരെ…

Read More

ജമ്മു കശ്മീരിലെ കുൽഗാമിൽ മേഘവിസ്ഫോടനം; ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ മേഘവിസ്ഫോടനം. ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ കുൽഗാം ജില്ലയിലെ ദംഹൽ ഹൻജിപോറ മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. മുഖ്താർ അഹമ്മദ് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. ആരെങ്കിലും എവിടെയെങ്കിലും  കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ തുടങ്ങി.  ഈ മാസം ആദ്യം ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലും മേഘവിസ്ഫോടനം ഉണ്ടായി. റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ശ്രീനഗർ – ലേ…

Read More

അർജുൻ്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ഉറപ്പുമായി കളക്ടര്‍; ‘എല്ലാ ശ്രമവും നടത്തും’

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അര്‍ജുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രി രേഖാമൂലം ഉറപ്പ് നല്‍കി. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ അര്‍ജുന്‍റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത് കമാറിയത്. ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും അര്‍ജുനെ കണ്ടെത്താനായുളള തിരച്ചില്‍ കര്‍ണാടക സര്‍ക്കാര്‍ പുനാരംഭിക്കുന്നില്ലെന്ന പരാതിക്കിടെയാണ് ഈ വിഷയത്തില്‍ ഇതുവരെ സംസ്ഥാന സര്‍ക്കര്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി മുഖ്യമന്ത്രി രേഖാമൂലം അര്‍ജുന്‍റെ കുടുംബത്തെ അറിയിച്ചത്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി അര്‍ജുന്‍റെ വീട്ടില്‍…

Read More