
സുനിത വില്യംസിന്‍റെ മടക്കയാത്ര; സമയം പുനക്രമീകരിച്ചു
സുനിത വില്യംസ് ഉള്‍പ്പെടെ ഭാഗമായ ക്രൂ -9 സംഘത്തിന്‍റെ മടക്കയാത്രയുടെ സമയം അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ പുനക്രമീകരിച്ചു. മാര്‍ച്ച് 18ന് രാവിലെ എട്ടേ കാലോടെ നാല് യാത്രികരും കയറിയ ഡ്രാഗൺ ഫ്രീഡം പേടകത്തിന്‍റെ വാതിലുകൾ അടയും. തുടര്‍ന്ന് 10.35ഓടെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടുന്നതായിരിക്കും. തുടർന്ന് 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കുശേഷം 19ന് പുലർച്ചെ 3:27 ഓടെയാകും പേടകം ഭൂമിയിലിറങ്ങുക. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന കടലിലാണ് ഡ്രാഗൺ പേടകം ഇറങ്ങുക. ഏറെ…