
‘മഹാകുംഭിലെ വെള്ളം ശുദ്ധം; വിശുദ്ധ സ്നാനത്തിന് തികച്ചും അനുയോജ്യം’: നിയമസഭയിൽ യോഗി ആദിത്യനാഥ്
മഹാകുംഭം നടക്കുന്ന പ്രയാഗ്രാജിലെ ഗംഗയിലെയും യമുനയിലെയും വെള്ളം കുളിയ്ക്കാൻ യോഗ്യമല്ലെന്നും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അമിതമാണെന്നുമുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് തള്ളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മനുഷ്യ-മൃഗ വിസർജ്യത്തിൽനിന്നാണ് പ്രധാനമായി വെള്ളത്തിൽ കോളിഫോം ബാക്ടീരിയ ഉണ്ടാകുന്നത്. മതപരമായ സമ്മേളനത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രചാരണമെന്ന് യോഗി ആരോപിച്ചു. സംഗം വെള്ളം വിശുദ്ധ സ്നാനത്തിന് തികച്ചും അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുളിക്കുന്നതിന് മാത്രമല്ല, ആചാരത്തിന്റെ ഭാഗമായി കുടിയ്ക്കാനും (ആച്മൻ) വെള്ളം യോഗ്യമാണെന്നും ആദിത്യനാഥ് നിയമസഭയിൽ…