പലിശ നിരക്കിൽ മാറ്റമില്ല; റി​പോ നി​ര​ക്ക് 6.50 ശ​ത​മാ​ന​മായി തു​ട​രുമെന്ന് റി​സ​ർ​വ് ബാ​ങ്ക്

പണപ്പെരുപ്പം ഉയരുന്നുണ്ടെങ്കിലും അഞ്ചാം തവണയും പലിശ ഉയർത്താതെ റിസർവ് ബാങ്ക്. റിപോ നിരക്ക് 6.50 ശതമാനത്തിൽ തുടരാൻ പണനയ കമ്മിറ്റി (എം.പി.സി) യോഗം തീരുമാനിച്ചു. ബാങ്കുകൾക്ക് റിസർവ് ബാങ്ക് (ആർ.ബി.ഐ) നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപോ നിരക്ക്. നാലാം നിരക്ക് നിർണയ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ഒന്നിനെതിരെ അഞ്ച് വോട്ടിലാണ് നിരക്ക് മാറ്റേണ്ടെന്ന തീരുമാനം എടുത്തത്. വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിനായി ഉയർത്തിയ സ്റ്റാൻഡിങ് ഡെപ്പോസിറ്റ്…

Read More

വായ്പനിരക്കിൽ മാറ്റമില്ല, 6.5 ശതമാനമായി തുടരും; പുതിയ പണനയം പ്രഖ്യാപിച്ച് ആർ.ബി.ഐ

വായ്പനിരക്കുകളിൽ മാറ്റം വരുത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് ആർ.ബി.ഐ. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്ക് ആണ് റിപ്പോ നിരക്ക്. ആർ.ബി.ഐ ഡയറക്ടർ ശക്തികാന്ത് ദാസിൻറെ അധ്യക്ഷതയിൽ ആഗസ്റ്റ് എട്ടിന് ആരംഭിച്ച മൂന്നു ദിവസത്തെ പണനയ സമിതി യോഗമാണ് വായ്പനിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളർന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് ശക്തികാന്ത് ദാസി വ്യക്തമാക്കി. ആഗോള സാമ്പത്തിക വളർച്ചയിൽ ഇന്ത്യ…

Read More

നിലവിൽ റിപ്പോ നിരക്കിൽ മാറ്റം വരുത്തുന്നില്ല; ആർബിഐ ഗവർണർ

രാജ്യത്ത് നിലവിലുള്ള പ്രത്യേക സാമ്പത്തിക സാഹചര്യം പരിഗണിച്ച്‌ റിപ്പോ നിരക്കില്‍ മാറ്റം വരുത്തുന്നില്ലെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. റിപ്പോ നിരക്ക് നിലവിലുളള 6.50 ശതമാനത്തില്‍ നിന്നും ഉയര്‍ത്തില്ലെന്നും രാജ്യത്തെ പണലഭ്യത നിയന്ത്രിക്കുന്നതിനുളള മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി 6.75 ശതമാനത്തില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നില്ലെങ്കിലും സാഹചര്യമനുസരിച്ച്‌ തക്കതായ നടപടികള്‍ എടുക്കാനുള്ള തയാറെടുപ്പോടെയാണ് മുന്നോട്ട് നീങ്ങുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് പണപ്പെരുപ്പ ഭീതി നിലനില്‍ക്കുന്നതിനാല്‍ റിപ്പോ നിരക്ക്…

Read More

റിപ്പോ നിരക്കിൽ വർധനയില്ല

റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. പണപ്പെരുപ്പം പ്രതീക്ഷിച്ചതുപോലെ കുറഞ്ഞിട്ടില്ലെങ്കിലും ഇത്തവണ നിരക്ക് വര്‍ധന വേണ്ടെന്നുവെയ്ക്കുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ റിപ്പോ നിരക്ക് 6.50ശതമാനത്തില്‍ തുടരും. നടപ്പ് സാമ്പത്തിക വര്‍ഷം 6.5ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ പാദത്തില്‍ 7.8ശതമാനവും രണ്ടാമത്തെ പാദത്തില്‍ 6.2ശതമാനവും മൂന്നാം പാദത്തില്‍ 6.1ശതമാനവും നാലാം പാദത്തില്‍ 5.9ശതമാനവുമാണ് വളര്‍ച്ചാ അനുമാനം. ആഗോള ബാങ്കിങ് പ്രതിസന്ധിയും കോവിഡ്…

Read More

റിപ്പോ ഉയരില്ല, നിരക്ക് വർധന താൽക്കാലികമായി നിർത്തി എംപിസി

റിപ്പോ നിരക്കിൽ വർധനയില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. പണപ്പെരുപ്പം പ്രതീക്ഷിച്ചതുപോലെ കുറഞ്ഞിട്ടില്ലെങ്കിലും ഇത്തവണ നിരക്ക് വർധന വേണ്ടെന്നുവെയ്ക്കുകയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതോടെ റിപ്പോ നിരക്ക് 6.50ശതമാനത്തിൽ തുടരും. നടപ്പ് സാമ്പത്തിക വർഷം 6.5ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ പാദത്തിൽ 7.8ശതമാനവും രണ്ടാമത്തെ പാദത്തിൽ 6.2ശതമാനവും മൂന്നാം പാദത്തിൽ 6.1ശതമാനവും നാലാം പാദത്തിൽ 5.9ശതമാനവുമാണ് വളർച്ചാ അനുമാനം. ആഗോള ബാങ്കിങ് പ്രതിസന്ധിയും കോവിഡ് വ്യാപന ഭീഷണിയും കണക്കിലെടുത്താണ് എംപിസി യോഗം നിരക്ക്…

Read More

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) റിപ്പോ നിരക്ക് ഉയർത്തും. 2023 2024 സാമ്പത്തിക വർഷത്തിലെ ആദ്യ നിരക്ക് വർദ്ധന ഏപ്രിലിൽ ആദ്യവാരം ഉണ്ടാകും. നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. ഇതിൽ 25 ബേസിസ് പോയിന്റിന്റെ വർധനവാണ് ആർബിഐ വരുത്തുകയെന്നാണ് റിപ്പോർട്ട്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പം സെൻട്രൽ ബാങ്കിന്റെ ടോളറൻസ് പരിധിയായ 6.00 ശതമാനത്തിന് മുകളിലാണ്, ജനുവരിയിൽ ഇത് 6.52 ശതമാനത്തിലെത്തി, ഫെബ്രുവരിയിൽ 6.44 ശതമാനത്തിലെത്തി, ഇതാണ് ആർബിഐ വീണ്ടും റിപ്പോ നിരക്ക്…

Read More

റീപോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്

വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പാ പലിശ റിസർവ് ബാങ്ക് കൂട്ടി. റീപോ നിരക്ക് 0.35 ശതമാനം ഉയർത്തി 6.25 ശതമാനമാക്കി. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ബാങ്കുകൾ കൂട്ടും. പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവ് കാലയളവോ വർധിക്കും.

Read More