‘ഇലോണ്‍ മസ്കിന്‍റെ മകന്‍ മൂക്ക് തുടച്ചു’ , 145 വര്‍ഷം പഴക്കമുള്ള മേശ ട്രംപ് മാറ്റി

145 വര്‍ഷം പഴക്കമുള്ള മേശ മാറ്റി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കാലാകാലങ്ങളായി അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ ഉപയോഗിച്ചിരുന്ന റസല്യൂട്ട് ഡസ്ക്കാണ് ട്രംപ് മാറ്റിയിരിക്കുന്നത്. ട്രംപിന് മുമ്പ് അധികാരത്തിലിരുന്ന ജോ ബൈഡനും ബറാക് ഒബാമയും ഈ മേശയാണ് ഉപയോഗിച്ചിരുന്നത്. അമേരിക്കന്‍ ചരിത്രത്തെ തന്നെ മാറ്റി മറിച്ച പല ഉത്തരവുകളും ഈ മേശയില്‍ വെച്ചാണ് ഒപ്പിട്ടത്. അറ്റകുറ്റ പണികള്‍ക്കായി താല്‍ക്കാലികമായാണ് മേശ മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.  എന്നാല്‍ ഇലോണ്‍ മസ്കിന്‍റെ മകന്‍ മൂക്കില്‍ തൊട്ട കൈ മേശയില്‍ തുടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍…

Read More

റോഡ് സുരക്ഷാ യോഗത്തിൽ എസ്പിക്ക് പകരം എസ്‌ഐ വന്നു; തിരിച്ചയച്ച് കളക്ടർ

റോഡ് സുരക്ഷാ യോഗത്തിൽ നിന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വിട്ട് നിന്നു. പത്തനംതിട്ട ജില്ലയിലെ റോഡ് സുരക്ഷാ യോഗത്തിലാണ് എസ്പി പങ്കെടുക്കാതെ അസോസിയേഷൻ നേതാവായ എസ്‌ഐയെ അയച്ചത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന യോഗത്തിൽ എസ്പി തന്നെ പങ്കെടുക്കണമെന്ന് നിലപാടെടുത്ത ജില്ലാ കളക്ടർ എസ്‌ഐയെ തിരിച്ചയച്ചു. ബുധനാഴ്ച ആയിരുന്നു ജില്ലാതല റോഡ് സുരക്ഷ അവലോകനയോഗം. ലക്ഷങ്ങളുടെ ഫണ്ട് വിനിയോഗം അടക്കം സുപ്രധാന തീരുമാനമെടുക്കേണ്ട യോഗത്തിലാണ് ജില്ലാ പൊലീസ് മേധാവി പങ്കെടുക്കാതിരുന്നത്.

Read More

തായ്ലൻഡ് യാത്ര ഭാര്യ അറിയാതിരിക്കാൻ പാസ്പോർട്ടിലെ പേജുകൾ കീറി; യുവാവ് അറസ്റ്റിൽ

തായ്ലൻഡ് യാത്ര ഭാര്യ അറിയാതിരിക്കാൻ പാസ്‌പോർട്ടിലെ പേജുകളിൽ കൃത്രിമം കാണിച്ച യുവാവ് അറസ്റ്റിൽ. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തായ്ലൻഡിലേക്ക് പോകാനൊരുങ്ങിയ തുഷാർ പവാർ (33) എന്ന യാത്രക്കാരനെയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷവും ഈ വർഷം ആദ്യവും ബാങ്കോക്കിലേക്കും തായ്ലൻഡിലേക്കും യാത്ര നടത്തിയ യുവാവ് ഭാര്യ ഇക്കാര്യം അറിയാതിരിക്കാൻ പാസ്പോർട്ടിലെ 12 പേജുകളിൽ കൃത്രിമം കാണിക്കുകയായിരുന്നു. പാസ്പോർട്ടിലെ 3 മുതൽ 10 വരെയുള്ള പേജുകളും 17 മുതൽ 20 വരെയുള്ള പേജുകളും…

Read More

വിമര്‍ശനത്തിന് പിന്നാലെ ജയ്പുരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റി 

വിവാദങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനിലെ ജയ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റി. കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചിരുന്ന സുനില്‍ ശര്‍മയെ ആണ് മാറ്റിയത്. പകരം പ്രതാപ് സിങ് ഖചാരിയവാസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെയും വിമര്‍ശിക്കുന്ന യുട്യൂബ് ചാനലായ ‘ദി ജയ്പുര്‍ ഡയലോഗ് ഫോറ’വുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സുനില്‍ ശര്‍മയ്ക്ക് സീറ്റ് നല്‍കിയത് പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍ ഉള്‍പ്പെടെ സുനില്‍ ശര്‍മക്കെതിരേ പരസ്യമായി രംഗത്തെത്തി.മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സഞ്ജയ് ദീക്ഷിത്…

Read More

കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരൺ റിജിജുവിനെ നീക്കി; പകരം അർജുൻ റാം മേഘ്‌വാൾ

കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരൺ റിജ്ജുവിനെ മാറ്റി. അർജുൻ റാം മേഘ്‌വാൾ പകരം മന്ത്രിയാകും. രാജസ്ഥാനില്‍നിന്നുള്ള പ്രമുഖ ബിജെപി നേതാവാണ് അര്‍ജുന്‍ റാം മേഘ്‌വാള്‍.   കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. ജഡ്ജ് നിയമനവുമായി ബന്ധപ്പെട്ട് പല തരത്തിലുളള വിവാദങ്ങള്‍ കിരണ്‍ റിജിജുവിന്റെ ഭരണകാലത്ത് ഉയര്‍ന്നിരുന്നു.

Read More