
നവീകരണം പൂർത്തിയായി ; രണ്ടിടത്തെ ജലഗതാഗത സർവീസ് പുനരാംഭിച്ച് ദുബൈ ആർടിഎ
നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ദുബൈയിൽ രണ്ടിടത്ത് ജലഗതാഗത സർവിസ് പുനരാരംഭിച്ചു.ബിസിനസ് ബേയിലും വാട്ടർ കനാലിലുമാണ് ജലഗതാഗത സർവിസുകൾ പുനരാരംഭിച്ചതെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. നഗരത്തിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന രണ്ട് ലൈനുകളിലാണ് സർവിസ് പുനരാരംഭിച്ചിരിക്കുന്നത്. ആദ്യ ലൈനായ ഡി.സി2വിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ രാത്രി 10 മണി വരെ സർവിസ് ഉണ്ടായിരിക്കും. ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സർവിസ്. 30…