സെക്കൻഡുകൾക്കുകള്ളിൽ വിസ പുതുക്കാവുന്ന എ.ഐ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ്; സലാമ പ്ലാറ്റ്ഫോം വഴി 2 മിനിട്ടിനുള്ളിൽ മുഴുവൻ നടപടികളും പൂർത്തീകരിക്കാം

പേപ്പർ വർക്കുകൾ ഒഴിവാക്കി സെക്കൻഡുകൾക്കുകള്ളിൽ വിസ പുതുക്കാവുന്ന എ.ഐ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അവതരിപ്പിച്ച സലാമ പ്ലാറ്റ്ഫോം വഴി രണ്ട് മിനിട്ടിനുള്ളിൽ മുഴുവൻ നടപടികളും പൂർത്തീകരിക്കാം. ഡിജിറ്റൽ പരിവർത്തനത്തിന്റെയും ​ഗവൺമെന്റ് സേവനങ്ങൾ കൂടുതൽ സ്മാർട്ട് ആക്കുന്നതിന്റെയും ദുബൈയുടെ പ്രതിബദ്ധതയുടെ ഭാ​ഗമായാണ് പുതിയ പ്ലാറ്റ്ഫോം ആവിഷ്കരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്താൽ, ആരുടെയൊക്കെ പേരിൽ വിസ നൽകിയിട്ടുണ്ടോ ആ വിവരങ്ങളെല്ലാം വിരൽത്തുമ്പിലെത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

Read More

ആധാർ സൗജന്യമായി പുതുക്കാം; അവസരം ഡിസംബർ 14വരെ

ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുളള കാലാവധി ഡിസംബർ 14വരെ നീട്ടി. മുൻപ് ആധാർ പുതുക്കുന്നതിനായി തീരുമാനിച്ച അവസാന തീയതി ഈ മാസം 14 വരെയായിരുന്നു. പത്ത് വർഷത്തിൽ ഒരുതവണയെങ്കിലും ആധാർ വിവരങ്ങൾ പുതുക്കി നൽകാൻ യുണീക്ക് ഐഡന്റിഫിക്കഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം ഇതുവരെ പുതുക്കാത്തവർക്ക് ഓൺലൈൻ വഴി സൗജന്യമായി പുതുക്കാം. പത്ത് വർഷം മുൻപ് ആധാർ എടുത്തവരും ഇതുവരെ പുതുക്കാത്തവർക്കുമാണ് ഇത് ബാധകം. തിരിച്ചറിയൽ, വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ http://myaadhaar.uidai.gov.in എന്ന…

Read More

ദീർഘദൂര സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകാനുള്ള ഉത്തരവ്; കെഎസ്ആർടിസി സുപ്രീം കോടതിയിൽ

ദീർഘദൂര സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകാനുള്ള ഉത്തരവിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിച്ചാൽ കനത്ത നഷ്ടത്തിലുള്ള കോർപറേഷൻ അടച്ച് പൂട്ടേണ്ടിവരുമെന്നും സുപ്രീംകോടതിയിൽ ഫയൽചെയ്ത അപ്പീലിൽ കെഎസ്ആർടിസി വ്യക്തമാക്കി. 140 കിലോമീറ്ററിന് മുകളിൽ സർവീസിനു പെർമിറ്റ് ഉണ്ടായിരുന്നവർക്ക് താൽക്കാലികമായി പുതുക്കി നൽകാനാണ് ഹൈക്കോടതി നിർദേശിച്ചത്. സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്കു 140 കിലോമീറ്ററിനപ്പുറം സർവീസ് അനുവദിക്കേണ്ടെന്നു ഗതാഗത വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. കേരള മോട്ടർ വാഹന ചട്ടത്തിലെ ഭേദഗതി അനുസരിച്ച്…

Read More