ബർ​ഗറിലെ ഭക്ഷ്യ വിഷബാധ; യുഎസിലെ ഭക്ഷ്യസ്ഥാപനങ്ങൾ മെനുവിൽ നിന്നും ഉള്ളിയെ നീക്കി

പ്രമുഖ ഫുഡ് ബ്രാന്റായ മക് ഡൊണാൾഡ്സിലെ ബർഗറിൽ നിന്നും ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തിനു പിന്നാലെ യുഎസിലെ ഭക്ഷ്യസ്ഥാപനങ്ങൾ മെനുവിൽ നിന്നും ഉള്ളി പിൻവലിക്കുന്നതായി റിപ്പോർട്ട്. അമേരിക്കൻ ഫാസ്റ്റ്ഫുഡ് ഭീമനായ യം ബ്രാന്റ്‌സ് അവരുടെ സഹ സ്ഥാപനങ്ങളിലെ ഉള്ളി ഉപയോഗം നിർത്തലാക്കിയതായാണ് വിവരം. ഞങ്ങളുടെ ഭക്ഷണത്തിന്റെ നിലവിലുള്ള സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ഞങ്ങളും വിതരണക്കാരും നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുന്നത് തുടരും എന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചത്. യമ്മിന്റെ അനുബന്ധ സ്ഥാപനങ്ങളായ കെഎഫ്‌സി, പിസ്സ ഹട്ട്, ടാകോ ബെൽ,…

Read More

മന്ത്രി കസേര കൊടുക്കാതെ എകെ ശശീന്ദ്രൻ, തോമസ് കെ തോമസ് മുഖ്യമന്ത്രിയെ കാണും

മന്ത്രി സ്ഥാനത്ത് നിന്ന് എ.കെ. ശശീന്ദ്രനെ നീക്കാൻ എൻസിപിയിൽ നീക്കം ശക്തം. അതേസമയം, മന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് എകെ ശശീന്ദ്രൻ സ്വീകരിച്ചതോടെ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായി. എകെ ശശീന്ദ്രനെ നീക്കാനുള്ള പാർട്ടി തീരുമാനത്തോടെ എകെ ശശീന്ദ്രൻ ഇതുവരെ വഴങ്ങിയിട്ടില്ല. പ്രശ്‌ന പരിഹാരത്തിനായി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയ അധ്യക്ഷൻ ശരദ് പവാറുമായും കൂടിക്കാഴ്ച നടത്താനും നീക്കമുണ്ട്. ഒരു ഭാഗത്ത് പാർട്ടിയുടെ നീക്കങ്ങൾ സജീവമാകുമ്പോഴും എകെ ശശീന്ദ്രൻറെ…

Read More

ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റയെ നീക്കണം; ഇ-കൊമേഴ്സ് കമ്പനികളോട് കേന്ദ്രം

ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യാൻ ഇ-കൊമേഴ്‌സ് കമ്പനികളോട് കേന്ദ്ര സർക്കാർ. ഓൺലൈൻ പോർട്ടലുകളിലും മറ്റു പ്ലാറ്റ്‌ഫോമുകളിലും ആരോഗ്യകരമായ പാനീയങ്ങൾ എന്ന വിഭാഗത്തിൽ നിന്ന് ഇവ നീക്കം ചെയ്യണമെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ അന്വേഷണത്തിനൊടുവിലാണ് ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയിൽ വരുന്ന ആരോഗ്യകരമായ പാനീയങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്. ബോൺവിറ്റയിൽ അനുവദനീയമായതിലും അമിതമായ അളവിൽ പഞ്ചസാരയുടെ സാന്നിധ്യം കണ്ടെത്തിയെന്നും കമ്മീഷൻ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുകയും…

Read More

മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല; മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യം; വ്യക്തമാക്കി സുപ്രീംകോടതി

മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെ മന്ത്രിസഭയിൽ നിന്ന് മന്ത്രിമാരെ പുറത്തതാക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് നീക്കണമെങ്കിൽ അതിന് മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തമിഴ് നാട്ടിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കണമെന്ന കത്ത് പിൻവലിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇ.ഡി അറസ്റ്റിന് പിന്നാലെ ഗവർണർ ആർ.എൻ. രവി മന്ത്രിയായ സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുകയും പിന്നാലെ ആ…

Read More

കർണടകയിൽ ഹിജാബ് നിരോധനം പിൻവലിക്കുന്നു

ഹിജാബ് നിരോധനം പിൻവലിക്കാൻ തീരുമാനിച്ചെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്ന ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകിയതായും എന്ത് ധരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കും ഉണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം ആയിരുന്നു ഹിജാബ് നിരോധന ഉത്തരവ് പിൻവലിക്കും എന്നത്. വെള്ളിയാഴ്ച മൈസൂരില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് സിദ്ധരാമയ്യ ഇക്കാര്യം പ്രതിപാദിച്ചത്. ഹിജാബിന് നിരോധനമില്ല. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് എവിടെയും പോകാം. നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം…

Read More