എല്ലാവരും ഒറ്റക്കെട്ടാണ്; കോണ്‍ഗ്രസിൽ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനം: ചെന്നിത്തല

കോണ്‍ഗ്രസിൽ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡ് ഒരു കാര്യത്തിലും പ്രത്യേക നിര്‍ദേശം നൽകിയിട്ടില്ല. താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒറ്റക്കെട്ടാണ്. തന്നെ വിമര്‍ശിക്കുന്നതിലൂടെ ഇപി ജയരാജൻ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. തന്‍റെ നല്ല സുഹൃത്താണ് ഇപി ജയരാജനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  ശശി തരൂര്‍ ഇപ്പോള്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. ശശിതരൂറിൻെറ പ്രസ്താവനക്കെതിരെ പ്രത്യേകിച്ചൊരു നിർദ്ദേശവും ഹൈക്കമാണ്ട് നൽകിയിട്ടില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. സിദ്ധാര്‍ത്ഥൻ എന്ന വിദ്യാര്‍ത്ഥിയുടെ മരണം…

Read More

‘കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല’; കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് രമേശ് ചെന്നിത്തല

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉള്ള വ്യവസായങ്ങൾ കൂടി പൂട്ടിക്കൊണ്ടിരിക്കുകയാണ്. തരൂർ വിഷയം ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചതാണ്. കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സംഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. എക്സൈസ് വകുപ്പ് മന്ത്രി ആളുകളെ മുഴുവൻ വെല്ലുവിളിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മദ്യ കമ്പനികളുടെ വക്താവായി എക്സൈസ് വകുപ്പ് മന്ത്രി സംസാരിക്കുന്നത് ദൗർഭാഗ്യകരം. മദ്യ കമ്പനി കൊണ്ടുവരണമെന്ന് എക്സൈസ് വകുപ്പ് മന്ത്രിക്ക്…

Read More

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണം: രമേശ് ചെന്നിത്തല

മലയോര വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്‌താവിച്ചു. കോന്നി കുമ്മണ്ണൂരിൽ ആന ഇറങ്ങിയ സ്ഥലവും പ്രദേശവാസികളുടെ വീടും സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മലയോര പ്രദേശങ്ങളും വനാതിർത്തികളിലും ആന, പുലി, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം ഉണ്ടായിട്ടും വനം മന്ത്രിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും നിസ്സംഗത പാലിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കിടങ്ങുകളും വേലികളുമുൾപ്പെടെയുള്ള പരമ്പരാഗതമായ വന്യജീവി പ്രതിരോധ സംവിധാനങ്ങൾക്കുവേണ്ടി നാല് വർഷമായി ഒരു രൂപ…

Read More

പുരോഗമനപരമായ ചിന്തയിൽ ഒന്നരപതിറ്റാണ്ടെങ്കിലും പിന്നിൽ; സ്വയം പുരോഗമനപ്രസ്ഥാനം എന്നു വിളിക്കുന്നതിനേക്കാൾ വലിയ സെൽഫ് ട്രോൾ രാഷ്ട്രീയത്തിലില്ല: സിപിഎമ്മിനെതിരെ ചെന്നിത്തല

പുരോഗമനാശയങ്ങളുടെ കാര്യത്തിൽ ബോധമുദിക്കാൻ സിപിഎമ്മിന് കുറഞ്ഞത് 10-15 വർഷമെങ്കിലും എടുക്കുമെന്നത് കേരളജനതയ്ക്കു പലവട്ടം ബോധ്യപ്പെട്ടതാണെന്നും ഇപ്പോൾ സ്വകാര്യ സർവകലാശാല തുടങ്ങാൻ ബിൽ കൊണ്ടുവന്നപ്പോൾ ആ ചരിത്രം വീണ്ടും ശരിവെയ്ക്കപ്പെടുകയാണെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പുരോഗമനപരമായ ചിന്തയിൽ ഒന്നരപതിറ്റാണ്ടെങ്കിലും പിന്നിൽ നിൽക്കുന്ന ഈ പ്രസ്ഥാനം സ്വയം പുരോഗമനപ്രസ്ഥാനം എന്നു വിളിക്കുന്നതിനേക്കാൾ വലിയ സെൽഫ് ട്രോൾ രാഷ്ട്രീയത്തിലില്ല. കമ്പ്യൂട്ടറും ട്രാക്ടറും മുതൽ എക്സ്പ്രസ് വേ വരെ സംസ്ഥാനത്തു വന്ന ഓരോ വികസനത്തെയും മുന്നിൽ നിന്നെതിർത്ത്…

Read More