‘സെൽഫ് ഗോൾ നിർത്തണം; തരൂരിൻറെ നടപടി അച്ചടക്ക ലംഘനമാണ്: ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കണമെന്ന് കെ മുരളീധരൻ

നരേന്ദ്ര മോദി- ട്രംപ് കൂടിക്കാഴ്ചയെയും കേരളത്തിലെ ഇടത് സർക്കാറിന്റെ വ്യവസായ നയങ്ങളെയും പ്രശംസിച്ച ശശി തരൂരിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ. പാർട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കൾക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂർ പാർട്ടിക്ക് വിധേയനാകണമെന്നും മുരളീധരൻ തുറന്നടിച്ചു. തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കണം. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാർട്ടി പ്രവർത്തകരെ തരൂർ മറന്നുവെന്നും മുരളീധരൻ വിമർശിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം പാർട്ടിയെ വിമർശിക്കാനുള്ള ആയുധമാക്കരുതെന്നും മുരളീധരൻ പറഞ്ഞു. …

Read More

ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപം; കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി

കലാമണ്ഡലം സത്യഭാമക്കെതിരെ  കുറ്റപത്രം തയ്യാറായി. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തില്‍ രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയാണ്. കലാമണ്ഡലം സത്യഭാമ, ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വൻ വിവാദമായിരുന്നു.  വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും മാപ്പ് പറയാനോ തിരുത്താനോ സത്യഭാമ തയ്യാറായിരുന്നില്ല. ഇതോടെയാണ് രാമകൃഷ്ണന് പൊലീസില്‍ പരാതി നല്‍കുന്നത്. താന്‍ ഉദ്ദേശിച്ചത് രാമകൃഷ്ണനെ അല്ലെന്ന…

Read More

‘രാജിവെച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോ?; ബിഷപ്പുമാരേക്കുറിച്ചുള്ള ധാരണ തെറ്റിക്കരുത്’: രാജിയാവശ്യപ്പെട്ട ബിഷപ്പുമാർക്ക് മറുപടിയുമായി വനം മന്ത്രി

എൻസിപി  അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും  പിന്തുണയ്ക്കുമെന്ന് എ കെ ശശീന്ദ്രൻ. എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആരും അയോഗ്യരല്ല. എല്ലാവർക്കും ഓരോ കഴിവുകളുണ്ട്. തോമസ് കെ തോമസ് യോഗ്യനാണോ അല്ലയോ എന്ന് ഞാൻ എങ്ങനെ തീരുമാനിക്കാനാണ്. പി സി ചാക്കോയുടെ രാജി,  ഒരാൾ പെട്ടെന്നെടുത്ത തീരുമാനമാണ് പിന്നെ ചർച്ച ചെയ്തിട്ട് കാര്യമുണ്ടോയെന്നും വനംമന്ത്രി പ്രതികരിച്ചു. അദ്ദേഹം സ്വമേധയാ രാജിവച്ചതാണ്. എൻറെ പാർട്ടിയിൽ ഏറ്റവും ശക്തി കുറഞ്ഞ പ്രവർത്തകനാണ് ഞാൻ. പുതിയ അധ്യക്ഷന്റെ കാര്യത്തിൽ ഒരു അനിശ്ചിതത്വം ഉണ്ടാകില്ലെന്നും…

Read More

‘അശ്ലീല പരാമർശങ്ങൾ’; എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിനെതിരെ എഐവൈഎഫ് പരാതി നൽകി

ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തിന് പിന്നാലെ എം എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിനെതിരെ മറ്റൊരു പരാതി. വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസിൽ അശ്ലീല പരാമർശങ്ങൾ ഉൾപ്പെട്ടതിനെതിരെയാണ് പരാതി. ക്ലാസുകളുടെ ഉള്ളടക്കം പരിശോധിച്ച് കേസെടുക്കണമെന്നാണ് ആവശ്യം. എഐവൈഎഫ്  കൊടുവള്ളി മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായിട്ടുള്ള എം എസ് സൊല്യൂഷന്‍ യൂട്യൂബ് ചാനലിന്‍റെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അടങ്ങിയതായാണ് പരാതി. ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലെ ഫാന്‍ പേജുകളിലും അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള…

Read More

‘ഒരാൾക്ക് അരാരിയയിൽ താമസിക്കണമെങ്കിൽ അയാൾ ഹിന്ദുവായി മാറണം’: വിവാദ പരാമർശവുമായി ബിജെപി എംപി

അരാരിയയിൽ ജീവിക്കാൻ ഹിന്ദുവായിരിക്കണമെന്ന വിവാദ പരാമർശവുമായി ബിഹാറിലെ അരാരിയയിൽനിന്നുള്ള ബിജെപി എംപി പ്രദീപ് കുമാർ സിങ്. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയും ബെഗുസാരായി എംപിയുമായ ഗിരിരാജ് സിങ്ങിൻ്റെ അഞ്ച് ദിവസത്തെ ഹിന്ദു സ്വാഭിമാൻ യാത്രയുടെ പരിപാടിയിലാണ് പ്രദീപ് കുമാർ സിങ് വിവാദ പരാമർശം നടത്തിയത്. വടക്കുകിഴക്കൻ ബിഹാറിലെ അരാരിയയിൽ നിന്ന് രണ്ട് തവണ എംപിയായ വ്യക്തിയാണ് പ്രദീപ് കുമാർ സിങ്. ‘സ്വയം ഹിന്ദു എന്ന് വിളിക്കുന്നതിൽ എന്ത് നാണക്കേടാണ് ഉള്ളത്? ഒരാൾക്ക് അരാരിയയിൽ താമസിക്കണമെങ്കിൽ അയാൾ ഹിന്ദുവായി മാറണം’…

Read More

ദി ഹിന്ദു പത്രത്തിൽ വന്ന വിവാ​ദഭാ​ഗം എഴുതിച്ചേർത്തത് മുഖ്യമന്ത്രിയുടെ അറിവോടെ; ഏജൻസിക്കെതിരെ കേസെടുക്കാൻ ധൈര്യം ഉണ്ടോ?: സതീശൻ

മുഖ്യമന്ത്രിയുടെ അനുവാദത്തോടെ എഴുതി കൊടുത്തതാണ് ദി ഹിന്ദു പത്രത്തിൽ വന്ന വിവാദ പരാമർശമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇവർ ഏത് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് എല്ലാർക്കും അറിയാം. മുഖ്യമന്ത്രി ഭിന്നിപ്പുണ്ടാക്കാൻ സ്വർണ്ണ കള്ളക്കടത്തിനെ ഉപയോഗിച്ചു. ഇപ്പോൾ വീണിടത്ത് കടന്ന് ഉരുളുകയാണെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.  ഏജൻസിക്കെതിരെ കേസെടുക്കാൻ ധൈര്യം ഉണ്ടോ?. ഡൽഹിയിലെ ഏമാൻമാരെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ ജീർണ്ണത ഇടതുമുന്നണിയുടെ രാഷ്ട്രീയ ശിഥിലീകരണത്തിന് കാരണമാകുകയാണ്. സിപിഎം പ്രതിപക്ഷത്തായിരുന്നപ്പോൾ ഏതെങ്കിലും ഒരു സമരം ഓർക്കുന്നുണ്ടോയെന്നും…

Read More

‘മലപ്പുറം പരാമർശം ഡൽഹിയിലെ സംഘ് പരിവാർ ഏമാന്മാരെ സന്തോഷിപ്പിക്കാൻ’; മുഖ്യമന്ത്രിക്കെതിരെ വിഡി സതീശൻ

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്ത് വിവരത്തിന്റ അടിസ്ഥാനത്തിലാണ് പരാമർശം എന്ന് വ്യക്തമാക്കണമെന്ന് വിഡി സതീശൻ പറഞ്ഞു. ഡൽഹിയിലെ സംഘ് പരിവാർ ഏമാന്മാരെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശമെന്നും മുഖ്യമന്ത്രി നടത്തുന്നത് ആർഎസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണെന്നും വിഡി സതീശൻ വാർത്താകുറിപ്പിലൂടെ പറഞ്ഞു. സ്വർണ്ണക്കള്ളക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം ഡൽഹിയിലെ സംഘ്പരിവാർ ഏമാൻമാരെ സന്തോഷിപ്പിക്കാനുള്ളതാണ്. നിയമസഭയ്ക്ക് അകത്തോ പുറത്തോ ഇതുവരെ പറയാത്ത കാര്യമാണ് ഡൽഹിയിൽ…

Read More

ചൈനയിൽ പാമ്പിനെ കൊന്നുതിന്നുമ്പോൾ ഇന്ത്യയിൽ അതിനെ ആരാധിക്കുന്നു; പരിഹാസവുമായി സിപിഎം ജില്ലാ സെക്രട്ടറി

ചൈനയിൽ പാമ്പിനെ കൊന്നുതിന്നുമ്പോൾ ഇന്ത്യയിൽ അതിനെ ആരാധിക്കുകയാണെന്ന പരിഹാസവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. പാമ്പിനെ ദൈവമായിട്ടൊന്നും ആരും കാണുന്നില്ല. സർപ്പങ്ങളെ കൊല്ലാതിരിക്കാൻ വേണ്ടിയാണ് സർപ്പക്കാവ് ഉണ്ടാക്കി വച്ചിട്ടുള്ളത്. പാലു കൊടുക്കുന്ന കൈയ്‌ക്ക് തന്നെ കടിക്കുന്ന ജീവിയാണ് പാമ്പ്. ചൈനയിലെ ആളുകൾ പാമ്പിനെ കഴിക്കുമ്പോൾ അവിടെ പാമ്പിനേയും കുരങ്ങിനേയുമെല്ലാം ആരാധിക്കുകയാണ്. പാമ്പിനെ ദൈവമായിട്ട് താൻ കാണുന്നില്ലെന്നും ഉദയഭാനു പ്രതികരിച്ചു. കേരളത്തിൽ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചതിനെ എതിർക്കുന്നവരാണ് ആർ.എസ്.എസുകാരെന്ന് ഉദയഭാനു പരിഹസിച്ചിരുന്നു. മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ്…

Read More

കോര്‍പ്പറേറ്റ് കാലത്തിന്റെ രക്തസാക്ഷിയാണ് അന്ന; നിർമല സീതാരാമന്റെ വാക്കുകള്‍ കോര്‍പ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാൻ: വിമർശിച്ച്  ആര്‍.ബിന്ദു

അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ മന്ത്രി ആര്‍.ബിന്ദു രംഗത്ത്. അന്നയുടെ മരണത്തിന്റെ ഉത്തരവാദിത്തം അവളിലും കുടുംബത്തിലും ചാര്‍ത്തി കൈ കഴുകുന്ന നിർമല സീതാരാമന്റെ വാക്കുകള്‍ കോര്‍പ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാനാണെന്നാണ് ബിന്ദുവിന്റെ വിമർശനം. കോര്‍പ്പറേറ്റ് കാലത്തിന്റെ രക്തസാക്ഷിയാണ് അന്നയെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. നിര്‍മലയുടെ പരാമര്‍ശത്തെ സ്ത്രീ ജനത പുച്ഛത്തോടെ തള്ളിക്കളഞ്ഞുവെന്നും ബിന്ദു പറഞ്ഞു. മന്ത്രി ബിന്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം അന്നയുടെ വേദനാകരമായ ജീവൻ വെടിയലിന്റെ ഉത്തരവാദിത്തം അവളിലും അവളുടെ…

Read More

സ്വന്തം ജാതിയോ മതമോ അറിയാത്ത രാഹുല്‍ എന്തിനാണ് ജാതി സര്‍വേയ്ക്ക് വേണ്ടി വാദിക്കുന്നത്; അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംഎല്‍എ

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംഎല്‍എ. സ്വന്തം ജാതിയോ മതമോ അറിയാത്ത രാഹുല്‍ എന്തിനാണ് ജാതി സര്‍വേയ്ക്ക് വേണ്ടി വാദിക്കുന്നതെന്ന് ബസന്‍ഗൗഡ പാട്ടീല്‍ യന്ത്വാല്‍ പറഞ്ഞു. ജനിച്ചത് ക്രിസ്ത്യാനിയായോ മുസ്ലീമായോ എന്നുപോലും രാഹുലിന് അറിയില്ല. ഇതിനെ കുറിച്ച് അന്വേഷിക്കണം – എംല്‍എ പറഞ്ഞു. പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുലെന്നും ബസന്‍ഗൗഡ പാട്ടീല്‍ യന്ത്വാള്‍ പറഞ്ഞു. ഇന്ത്യയില്‍ നമുക്ക് നാടന്‍ തോക്കുകള്‍ ഉണ്ട്. രാഹുല്‍ ഗാന്ധി നാടന്‍ തോക്ക് പോലെയാണ്. അദ്ദേഹത്തെ കൊണ്ട് ഒന്നും…

Read More