വീടുകളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മതനേതാക്കൾ

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിനുപകരം വീടുകളിലെ പ്രസവംനടത്താൻ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മത നേതാക്കൾ പറഞ്ഞു. ആരോഗ്യമുള്ള ഭാവിതലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനു ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന ‘കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രിതന്നെ തിരഞ്ഞെടുക്കാം’ എന്ന കാമ്പെയിനിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.മലപ്പുറം കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേർത്തത്. ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്‌കർഷിക്കുകയാണ് എല്ലാവരും ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത…

Read More