
യമൻ ജനതക്ക് കുവൈത്തിന്റെ സഹായം; ഭവന നിർമാണത്തിന് കെ.എഫ്.എ.ഇ.ഡി സഹായം
യുദ്ധവും സാമ്പത്തിക അസ്ഥിരതയും മൂലം കഠിന ജീവിതസാഹചര്യങ്ങൾ നേരിടുന്ന യമൻ ജനതക്ക് കുവൈത്തിന്റെ സഹായം. യമനിലെ കുടിയിറക്കപ്പെട്ടവർക്ക് ഭവന പുനരധിവാസത്തിനും പരിപാലനത്തിനുമായി 2.1 മില്യൺ യു.എസ് ഡോളറിന്റെ കരാറിൽ കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് (കെ.എഫ്.എ.ഇ.ഡി) ഐക്യരാഷ്ട്രസഭയുടെ അഭയാർഥികൾക്കായുള്ള ഹൈകമീഷണറുമായി (യു.എൻ.എച്ച്.സി.ആർ) ഒപ്പുവെച്ചു. യമനിലെ സംഘർഷത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണം, ആവശ്യമായ വസ്തുക്കൾ, ഉപകരണങ്ങൾ, തൊഴിൽ ചെലവുകൾ എന്നിവ ഇതിന്റെ ഭാഗമായി നൽകും. കുടിയിറക്കപ്പെട്ടവരെ തിരികെ കൊണ്ടുവരുക, മടങ്ങിവരുന്ന കുടുംബങ്ങളുടെ സ്വാശ്രയത്വത്തെ പിന്തുണക്കുക എന്നിവയും…