
ബന്ധങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഞാനൊരു മണ്ടിയാണ്; എത്ര കിട്ടിയാലും പഠിക്കില്ല: ആര്യ
മലയാളികൾക്ക് പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ആര്യ. സിനിമകളിലും അവതാരക എന്ന നിലയിലും നടി തന്റേതായ ഇടം കണ്ടെത്തി. ഇമേജിനെ ഭയക്കാതെ, സ്വന്തം വ്യക്തിജീവിതത്തെപ്പറ്റിയും പല തുറന്നു പറച്ചിലുകളും നടത്തിയിട്ടുള്ള താരമാണ് ആര്യ. സിനിമാജീവിതത്തെക്കുറിച്ചും സൗഹൃദങ്ങളെ കുറിച്ചുമൊക്കെ തുറന്നുപറയുന്ന ആര്യയുടെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ”എന്റെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയിട്ടുള്ളവർക്കെല്ലാം ഞാൻ എന്നെത്തന്നെ വളരെയധികം കൊടുത്തിട്ടുള്ളതാണ്. എന്റെ അറ്റാച്ച്മെന്റ് ആണെങ്കിലും, ഇമോഷൻസ് ആണെങ്കിലും എല്ലാം..അത്രമേൽ അളവില്ലാതെ ഞാൻ സ്നേഹിച്ചവരാണ് നിസാരമായ കാര്യങ്ങളുടെ പേരിൽ എന്നെ ഇട്ടിട്ടുപോയിട്ടുള്ളത്. ഞാൻ എന്ന…