
ആണത്തമുള്ള മോഡേണായ പെൺകുട്ടികളെയാണ് തനിക്ക് ഇഷ്ടം; ഡേറ്റിംഗിലാണെന്ന് സമ്മതിച്ച് താരങ്ങളായ ജിഷിനും അമേയയും
തങ്ങൾ ഡേറ്റിംഗിലാണെന്ന് സമ്മതിച്ച് താരങ്ങളായ ജിഷിനും അമേയയും. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ഇരുവരും പ്രണയത്തിലാണെന്ന രീതിയിൽ മുമ്പ് വാർത്തകൾ വന്നിരുന്നെങ്കിലും അന്നൊന്നും താരങ്ങൾ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ‘ഞങ്ങളോട് അന്ന് സിറ്റുവേഷൻഷിപ്പിലാണോയെന്ന് ചോദിച്ചു. ഇതിന്റെ അർത്ഥം ഞങ്ങൾക്കറിയില്ല. പലരും അഭിമുഖങ്ങളുടെ അടിയിലൊക്കെ സിറ്റുവേഷൻഷിപ്പാണെന്ന് കമന്റ് ചെയ്‌തു. ഞാനും വിചാരിച്ചു അങ്ങനെയാണെന്ന്. അല്ല. കാരണം ഞാൻ സിറ്റുവേഷൻഷിപ്പിന്റെ ഡീറ്റെയിൽ എടുത്തുനോക്കി. ഡേറ്റിംഗിന്റെ ന്യൂ ട്രെൻഡ് നോക്കി. സിമ്മർ ഡേറ്റിംഗിലാണ് ഞങ്ങൾ. പരസ്പരം നന്നായി മനസിലാക്കിയ…