‘ഭാര്യക്ക് മറ്റൊരാളുമായുള്ള ശാരീരിക ബന്ധമില്ലാത്ത പ്രണയബന്ധം വ്യഭിചാരമല്ല’; മധ്യപ്രദേശ് ഹൈക്കോടതി

ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള പ്രണയബന്ധം വ്യഭിചാരം തെളിയിക്കാനും ജീവനാംശം നിഷേധിക്കാനും പര്യാപ്തമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി. വ്യഭിചാരം സ്ഥാപിക്കുന്നതിന് ലൈംഗിക ബന്ധം ഒരു ആവശ്യമായ ഘടകമാണെന്നും കോടതി പ്രസ്താവിച്ചു.  ഭാര്യയുടെ വ്യഭിചാരം തെളിയിക്കപ്പെട്ടാൽ മാത്രമേ ജീവനാംശം നിഷേധിക്കാൻ കഴിയൂവെന്ന് ക്രിമിനൽ നടപടിക്രമത്തിലെ ബിഎൻഎസ്എസ്/125(4) ലെ സെക്ഷൻ 144(5) പ്രകാരം വ്യക്തമാണ്. വ്യഭിചാരം എന്നാൽ ലൈംഗിക ബന്ധമാണെന്നും നിഷ്കർഷിക്കുന്നു. ശാരീരിക ബന്ധമില്ലാതെ ഭാര്യക്ക് മറ്റൊരാളോട് സ്നേഹവും വാത്സല്യവും ഉണ്ടെങ്കിൽ അതുമാത്രം ഭാര്യ വ്യഭിചാരത്തിലേർപ്പെട്ടെന്ന് സ്ഥാപിക്കാൻ പര്യാപ്തമല്ലെന്ന് ജസ്റ്റിസ് ജിഎസ് അലുവാലിയ…

Read More

സർക്കാരും പാർട്ടിയും സംഘപരിവാറുമായി സന്ധി ചെയ്യുന്നുവെന്ന പ്രചാരണം രാഷ്ട്രീയമായി ചെറുക്കണം: സിപിഎം സിസി

കേരളത്തിൽ സർക്കാരും പാർട്ടിയും സംഘപരിവാറുമായി സന്ധി ചെയ്യുന്നു എന്ന പ്രചാരണം രാഷ്ട്രീയമായി ചെറുക്കാൻ സിപിഎം നിര്‍ദേശം.. സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ കേരളം നേരിടുന്നത് ചൂണ്ടിക്കാട്ടി ഇത് ചെറുക്കാൻ കഴിയണം എന്നാണ് നിർദ്ദേശം. ഗവർണ്ണറെ ഉപയോഗിച്ച് സർവ്വകലാശാലകളെ വരെ കേന്ദ്രം പ്രതിസന്ധിയിലാക്കുന്നതും ദുരന്ത നിവാരണത്തിന് പണം നല്കാത്തതും ഉന്നയിച്ചുള്ള രാഷ്ട്രീയ പ്രചാരണത്തിനാണ് നിർദ്ദേശം. പാർട്ടി ഹിന്ദുത്വ ശക്തികളുമായി സന്ധി ചെയ്യുന്നു എന്ന പ്രതീതിയുണ്ടാക്കാനുള്ള നീക്കത്തെ തുടക്കത്തിൽ  തന്നെ ശക്തമായി എതിർക്കേണ്ടതായിരുന്നു എന്നും കേന്ദ്ര നേതൃത്വം…

Read More

‘റഷ്യൻ-യുക്രെയ്ൻ യുദ്ധത്തിന് എത്രയും വേഗം പരിഹാരം കാണും’: സെലൻസ്‌കിക്ക് ഉറപ്പ് നൽകി മോദി

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ-യുക്രെയ്ൻ യുദ്ധത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിനുള്ള എല്ലാ സഹായവും ഉറപ്പുനൽകുന്നതായി യുഎസ് സന്ദർശനത്തിനിടെ മോദി ആവർത്തിച്ചു. ഒരു മാസത്തിനുള്ളിൽ മോദിയും സെലൻസ്‌കിയും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഓഗസ്റ്റ് 23ന് പ്രധാനമന്ത്രിയുടെ യുക്രെയ്ൻ സന്ദർശനവേളയിൽ ഇരുനേതാക്കളും ചർച്ച നടത്തിയിരുന്നു. മൂന്നുദിവസത്തെ പ്രധാനമന്ത്രിയുടെ യുഎസ് പര്യടനത്തിനിടെ തിങ്കളാഴ്ച ന്യൂയോർക്കിൽവച്ചാണ് സെലൻസ്‌കിയെ കണ്ടത്. ഓഗസ്റ്റിലെ യുക്രെയ്ൻ സന്ദർശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം…

Read More

അയൽ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ ഇന്ത്യ ആഗ്രഹിക്കുന്നു: രാജ്‌നാഥ് സിങ്

ഇന്ത്യയും ചൈനയും തമ്മിലുള്ള ചർച്ചകൾ സുഗമമായും നല്ല അന്തരീക്ഷത്തിലുമാണ് നടക്കുന്നതെന്നും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി അഹമ്മദാബാദിലെത്തിയതായിരുന്നു സിങ്. ‘ഇന്ത്യ ഇപ്പോൾ ഒരു ദുർബല രാജ്യമല്ല. സൈനിക മേഖലയിലും ഇന്ത്യ ശക്തമായ രാജ്യമായി മാറി. നമ്മുടെ അയൽരാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ നമ്മൾ ആഗ്രഹിക്കുന്നു.’ ചൈനീസ് ആക്രമണത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണത്തിനുള്ള മറുപടിയായിരുന്നു മന്ത്രിയുടേത്. ‘ചർച്ചകളുടെ…

Read More

ജനസമ്പർക്ക പരിപാടിയുമായി തമിഴ്നാട് സർക്കാരും

പുതിയ ജനസമ്പർക്ക പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. ‘മക്കളുടൻ മുതൽവർ ‘എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. പദ്ധതി കോയമ്പത്തൂരിൽ വെച്ച്  തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. 13 വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ പദ്ധതിയിൽ പങ്കെടുക്കും. ഡിസംബർ 18 മുതൽ ജനുവരി 6 വരെയാണ് യോഗങ്ങൾ നടത്തുക. ജില്ലകളിലെ മേൽനോട്ട ചുമതല മന്ത്രിമാരെയാണ് ഏൽപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജില്ലകളിൽ പരിശോധന നടത്തുന്ന പദ്ധതി ഇപ്പോൾ…

Read More