ഹൈക്കോടതി നിയന്ത്രണങ്ങൾ ലംഘിച്ച് വെടിക്കെട്ട്; ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വെടിക്കെട്ട് നടത്തിയതിന് പിന്നാലെ മരട് ദേവീക്ഷേത്രം വടക്കേ ചേരുവാരം ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമാനുസൃത അനുമതിയില്ലാതെ ഉപയോഗിക്കാൻ പാടില്ലാത്ത സ്ഫോടക വസ്തുക്കൾ വെടിക്കെട്ടിൽ ഉൾപ്പെടുത്തിയതിനാണ് കേസ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു വെടിക്കെട്ട്. മരട് കൊട്ടാരം ദേവി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ചാണ് ഇന്നലെ വൈകുന്നേരം വെടിക്കെട്ട് നടത്തിയത്. ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്താനാണ് ജില്ലാ ഭരണകൂടം ക്ഷേത്ര ഭാരവാഹികൾക്ക് അനുമതി…

Read More

കൊട്ടിക്കലാശം ആവേശമാക്കുമ്പോള്‍ ശ്രദ്ധിക്കണം; ഇവ ലംഘിച്ചാല്‍ കര്‍ശന നടപടി

 ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ പരസ്യ പ്രചാരണം കേരളത്തില്‍ ഇന്ന് അവസാനിക്കുകയാണ്. കലാശക്കൊട്ടില്‍ മൂന്ന് മുന്നണികളും ആവേശത്തിന്‍റെ കൊടുമുടിയിലെത്തും എന്നുറപ്പ്. എന്നാല്‍ തെരഞ്ഞെടുപ്പ് ആവേശം മുറുകുമ്പോള്‍ എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ആവശ്യപ്പെട്ടു.  എന്തൊക്കെ ശ്രദ്ധിക്കണം ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്‍റെ സമയപരിധി ഏപ്രില്‍ 24 വൈകിട്ട് ആറിന് അവസാനിക്കും.  നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ്…

Read More

54 മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ ഇനി നാലുവർഷമാകും: ചട്ടങ്ങളുമായി എം.ജി

അടുത്ത അധ്യയനവർഷം മുതൽ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ തുടങ്ങുന്നതിന് മഹാത്മാഗാന്ധി സർവകലാശാലയിൽ ചട്ടങ്ങളായി.  54 മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ ഇനി നാലുവർഷമാകും. മൂന്നുവർഷം പൂർത്തിയാക്കി പരീക്ഷ ജയിക്കുന്നവർക്ക്‌ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും. അതോടെ കോഴ്സ് മതിയാക്കാനും അവസരമുണ്ട്‌. നാലുവർഷ കോഴ്‌സ്‌ പൂർത്തിയാക്കിയാലേ ഓണേഴ്‌സ്‌ ബിരുദം ലഭിക്കൂ. മൂന്നുവർഷക്കാലത്ത്‌ മികച്ച ക്രെഡിറ്റ്‌ നേടുന്നവർക്കാണ് നാലാംവർഷം ഓണേഴ്‌സ്‌ വിത്ത്‌ റിസർച്ചിന്‌ അവസരം. മൂന്നുവർഷം കഴിഞ്ഞ് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങിയാൽ ഈ അവസരം നഷ്ടമാകും. ഒന്നാംവർഷം…

Read More

ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർ കസ്റ്റംസ് നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ

ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർ കസ്റ്റംസ് നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും സ്വകാര്യ ആവശ്യങ്ങൾക്കായി കൈവശം കരുതുന്ന വസ്തുക്കൾ സംബന്ധിച്ച് കസ്റ്റംസ് നിബന്ധനകൾ കർശനമായി പാലിക്കണമെന്നാണ് ഖത്തർ കസ്റ്റംസ് അറിയിച്ചത്. تنويه #جمارك_قطر pic.twitter.com/Tapt5x8tdS — الهيئة العامة للجمارك (@Qatar_Customs) October 24, 2023 ഈ അറിയിപ്പ് പ്രകാരം, ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും തങ്ങളുടെ കൈവശമുള്ള സ്വകാര്യ ആവശ്യങ്ങൾക്കായുള്ള വസ്തുക്കൾ, ഉപഹാരങ്ങൾ എന്നിവ സംബന്ധിച്ചുള്ള കസ്റ്റംസ് നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്….

Read More

നിപ്പ; വയനാട്ടിലും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വയനാട്ടിലും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. വയനാട് മാനന്തവാടി പഴശി പാർക്കിലേക്ക് പ്രവേശനം വിലക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽനിന്നുള്ളവർ വയനാട്ടിൽ എത്തുന്നത് തടയാൻ നിർദേശമുണ്ട്. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ അധികൃതർ പ്രത്യേക ജാഗ്രതാ നിർദേശം നൽകി. വയനാട്ടിൽ കൺട്രോൾ റൂം തുറന്നു. 04935-240390 എന്ന നമ്പരിൽ ബന്ധപ്പെടാം. പൊതുജനങ്ങൾ ഒത്തു ചേരുന്ന സ്ഥലങ്ങളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന…

Read More

സര്‍ക്കാരിന് രണ്ടാം വാര്‍ഷികം, സെക്രട്ടേറിയറ്റ് വളഞ്ഞ്‌ പ്രതിപക്ഷം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവും പ്രതിപക്ഷ സമരത്തെയും തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വാഹന നിയന്ത്രണം. എംജി റോഡില്‍ വൈകുന്നേരം വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.  പാളയത്ത് നിന്നുള്ള വാഹനങ്ങള്‍ ബേക്കറി ജംക്‌ഷനിലെ ഫ്ലൈ ഓവര്‍ വഴി വേണം കിഴക്കേകോട്ടയിലേക്ക് പോകാന്‍. ചാക്കയില്‍നിന്ന് കിഴക്കേകോട്ടയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാറ്റൂര്‍–വഞ്ചിയൂര്‍ വഴി പോകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തിൽ ദുർഭരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും നികുതികൊള്ളയ്ക്കുമെതിരെ യുഡിഎഫ് സെക്രട്ടേറിയേറ്റു മുന്നിൽ സമരം ചെയ്യുകയാണ്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ ബിജെപി…

Read More

കോവിഡ് നിയന്ത്രണങ്ങൾ: ചൈനയിൽ പ്രക്ഷോഭം പടരുന്നു

കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ രാജി ആവശ്യപ്പെട്ടും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ വ്യാപിക്കുന്നതു തടയാൻ ബെയ്ജിങ്ങിലും ഷാങ്ഹായിയിലും പൊലീസ് സർവസന്നാഹങ്ങളും ഉപയോഗിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും ഇളവു നൽകില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ തുടങ്ങിയ സമരം വളരെപ്പെട്ടെന്നാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലടക്കം വ്യാപിച്ചത്. ഷാങ്ഹായിലും ഹാങ്ഷൂവിലുമടക്കം പ്രക്ഷോഭകാരികൾ അറസ്റ്റിലായിട്ടുണ്ട്. ബെയ്ജിങ്ങിലും ഷാങ്ഹായിയിലും പൊലീസ് പട്രോളിങ് ശക്തമാക്കിയതായി മാധ്യമ റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭകാരികൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി ആശയവിനിമയം നടത്തി ഒത്തുകൂടാൻ സാധ്യതയുണ്ടെന്ന വിവരത്തെ…

Read More