സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നേട്ടം; റവന്യൂ വരുമാനം 5000 കോടി കടന്നതായി രജിസ്‌ട്രേഷൻ വകുപ്പ്

 2024-2025 സാമ്പത്തിക വർഷത്തിലെ 11 മാസം പിന്നിട്ടുമ്പോൾ വരുമാനം 5000 കോടി കടന്ന് രജിസ്‌ട്രേഷൻ വകുപ്പ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വകുപ്പിന് ഫെബ്രുവരി മാസം കഴിഞ്ഞപ്പോൾ 5013.67 കോടിരൂപ വരുമാനം ലഭിച്ചു. ആധാരങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഫെബ്രുവരി മാസം വരെ 8,06,770 ആധാരങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതിലൂടെ 4,667.52 കോടി രൂപ സമാഹരിച്ചിരുന്നു.  ഈ സാമ്പത്തിക വർഷം ഫെബ്രുവരി വരെ 7,90,436 ആധാരങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ നിന്നും 5,013.67 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. കഴിഞ്ഞ…

Read More

സൗദിയിൽ ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു; ആറ് നിരക്കുകളിലുള്ള പാക്കേജുകൾ

സൗദിയിൽ താമസിക്കുന്ന വിദേശികൾക്കും സ്വദേശികൾക്കും ഹജ്ജിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. നാലായിരം റിയാൽ മുതലാണ് വ്യത്യസ്ത നിരക്കിലുള്ള ആറ് പാക്കേജുകൾ ആരംഭിക്കുന്നത്. സൗദിയിൽ ഇഖാമയുള്ള വിദേശികൾക്കും കുടുംബത്തിനുമാണ് ഹജ്ജ് ചെയ്യാൻ അവസരം. മുമ്പ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവർക്കാണ് മുൻഗണ. 3984 റിയാലാണ് ഏറ്റവും കുറഞ്ഞ ഹജ്ജ് പാക്കേജ്. ഇതിന് പുറമെ 4036, 8092, 10366, 13150, 13733 റിയാൽ എന്നിങ്ങനെ മറ്റു അഞ്ച് പാക്കേജുകളുമുണ്ട്. വാറ്റുൾപ്പെടെയാണ് ഈ നിരക്ക്. ഏറ്റവും കുറഞ്ഞ നാലായിരത്തിന്റെ രണ്ട് പാക്കേജിലും മിനായിൽ തമ്പ് സൗകര്യം…

Read More

വീണയ്ക്ക് സർവീസ് ടാക്സ് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല; മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണം: മാത്യു കുഴല്‍നാടന്‍

മാസപ്പടി വിവാദത്തില്‍ വീണ വീജയന്‍റെ  സർവീസ് ടാക്സ് രജിസ്ട്രേഷൻ വിവരങ്ങൾ തേടി വിവരാവകാശ അപേക്ഷ നൽകിയിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍. എന്നാല്‍ വിവരങ്ങൾ ലഭ്യമല്ലെന്നാണ് മറുപടി കിട്ടിയത്.വീണയെ സംരക്ഷിക്കാൻ ധനമന്ത്രിയെ കൊണ്ട് സിപിഎം കള്ളം പറയിപ്പിച്ചു.1.72 കോടിക്ക് നികുതി അടച്ചോ എന്നായിരുന്നു തന്‍റെ  ചോദ്യം.നിയമ പ്രകാരം സംസ്ഥാനത്തിന് കിട്ടേണ്ട നികുതി കിട്ടി എന്നായിരുന്നു മന്ത്രി പറഞ്ഞത്.2017 മുതലുള്ള ജിഎസ്ടിയുടെ  കാര്യമാണ് മന്ത്രി പറഞ്ഞത്. മാസപ്പടി കേസിൽ, രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യ നിലപാട് എന്നതായിരുന്നു സിപിഎമ്മിന്‍റെ  ആദ്യ ന്യായീകരണം.ജിഎസ്ടി…

Read More

വന്ധ്യതാ നിവാരണ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ വേണം; നിയമം കര്‍ശനമായി പാലിക്കണം: ആരോഗ്യമന്ത്രി

പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍, എആര്‍ടി (ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്നോളജി) ക്ലിനിക്കുകള്‍, എആര്‍ടി ബാങ്കുകള്‍ തുടങ്ങിയവ എആര്‍ടി സറോഗസി നിയമപ്രകാരം രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 111 സ്ഥാപനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 18…

Read More

കൊൽക്കത്ത ബലാത്സംഗക്കൊല: ആർ.ജി കർ മെഡി. കോളജ് മുൻ പ്രിൻസിപ്പലിന്‍റെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കി

വനിതാ ഡോക്ടർ ബലാത്സംഗത്തിനരയായി കൊല്ലപ്പെട്ട ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കി. പശ്ചിമ ബംഗാൾ മെഡിക്കൽ കൗൺസിലാണ് സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കിയത്. വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ സന്ദീപ് ഘോഷ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതായി സിബിഐ പറഞ്ഞിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചതായും മൃതദേഹം സംസ്കരിക്കാൻ തിടുക്കം കാട്ടിയെന്നും സിബിഐ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആഗസ്റ്റ് ഒമ്പതിന് വനിതാ ഡോക്ടർ കൊല്ലപ്പെട്ട ദിവസം താല പൊലീസ് സ്റ്റേഷനിലെ…

Read More

നഴ്സിങ് കോളേജുകളുടെ തട്ടിപ്പ്; സർട്ടിഫിക്കറ്റ് തിരികെ കിട്ടാതെ വിദ്യാർഥികൾ

കര്‍ണാടകയില്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളിലും മറ്റുമായി അഡ്മിഷനെടുത്ത നൂറിലധികം മലയാളി വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം വഴിമുട്ടി. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി ഏജന്‍സികള്‍ മുഖേനയും നേരിട്ടും കര്‍ണാടകയിലെ ചില കോളേജുകളില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളാണ് ദുരിതത്തിലായത്. 2023 ഒക്ടോബറില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ ഒരു സെമസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കിയപ്പോഴാണ് കോളേജിന് നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലെന്ന് അറിയുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ ഇല്ലാത്തതിനാല്‍ പല കോളേജുകളുടേയും അംഗീകാരം ഐ.എന്‍.സി (ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍) പിന്‍വലിച്ചിരുന്നു. ഇത് മറച്ചുവെച്ചാണ് ചില ഏജന്‍സികള്‍ വിദ്യാര്‍ഥികളെ…

Read More

വിദ്യാർത്ഥി കൺസഷൻ ഓൺലൈൻ രജിസ്ട്രേഷൻ; കെഎസ്ആർടിസിസ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

വിദ്യാർത്ഥി കൺസഷൻ ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായി സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് കെഎസ്ആർടിസി. സ്ഥാപനങ്ങളുടെ ലോഗിൻ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആർടിസി അറിയിച്ചു. https://www.concessionksrtc.com/ എന്ന വെബ്സൈറ്റിൽ കയറിയാൽ പട്ടിക കാണാം. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ സ്കൂള്‍ / കോളജ് ലോഗിൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പട്ടികയിൽ നൽകിയിട്ടുള്ള ലോഗിൻ ഐഡി (ലിസ്റ്റിൽ ഉള്ള സ്‌കൂളിന്റെ ഇ-മെയിൽ വിലാസം ) ഉപയോഗിക്കണം. ഫോർഗോട്ട് പാസ്‍വേഡ് മുഖേന പാസ്‍വേർഡ് റീസെറ്റ് ചെയ്ത് സ്‌കൂളിന്റെ ഇ…

Read More

സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷൻ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും

നടൻ സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷൻ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. വ്യാജ വിലാസം ഉപയോഗിച്ച് പുതിച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രീതിയിൽ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ജനപ്രതിനിധികൾക്കുള്ള എറണാകുളത്തെ…

Read More

ഖത്തർ അതിർത്തി കടക്കാൻ രജിസ്ട്രേഷൻ നടപടികൾ നേരത്തെ പൂർത്തിയാക്കണം

അ​ബൂ സം​റ അ​തി​ർ​ത്തി​യി​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും പു​​റ​ത്തേ​ക്ക് പോ​കു​ന്ന​തി​നു​മാ​യി മു​ൻ​കൂ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. താ​മ​സ​ക്കാ​ർ​ക്ക് പു​റ​മേ സ​ന്ദ​ർ​ശ​ക​ർ​ക്കും മു​ൻ​കൂ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തി​ർ​ത്തി​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും സൗ​ക​ര്യ​പ്ര​ദ​മാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും നേ​ര​ത്തേ​യു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ ഏ​റെ സ​ഹാ​യി​ക്കു​മെ​ന്നും അ​വ​ർ​ക്കാ​യി പ്ര​ത്യേ​ക പാ​ത​ക​ൾ സൗ​ക​ര്യ​പ്പെ​ടു​ത്തി​യ​താ​യും എ​ക്‌​സി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മ​റ്റു​പാ​ത​ക​ൾ സാ​ധാ​ര​ണ​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും…

Read More

18 വയസ്സിനു മുകളിലുള്ള വനിതകൾക്ക് പ്രതിമാസം 1,000 രൂപ; പദ്ധതിയുടെ റജിസ്‌ട്രേഷൻ ഉടനെന്ന് കേജ്രിവാൾ

18 വയസ്സിനു മുകളിൽ പ്രായമുള്ള വനിതകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന പദ്ധതിയുടെ റജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കഴിഞ്ഞ ദിവസം മന്ത്രി അതിഷി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് വനിതകൾക്ക് മാസംതോറും സാമ്പത്തിക സഹായം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്. സർക്കാരിന്റെ പെൻഷൻ ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാത്തവർ, സർക്കാർ ജീവനക്കാരല്ലാത്തവർ, ആദായ നികുതി നൽകേണ്ടാത്തവർ എന്നിവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഡൽഹിയിലെ വോട്ടർ പട്ടികയിൽ പേരുണ്ടാവണം. അർഹതയുള്ളവർ അപേക്ഷാ ഫോമിനൊപ്പം സ്വയം…

Read More