‘കല്യാണം വേണ്ട കുട്ടികളും’; വിവാഹത്തോട് മുഖം തിരിച്ച് ചൈനയിലെ യുവജനങ്ങൾ

വിവാഹത്തോട് മുഖം തിരിച്ച് ചൈനയിലെ യുവജനങ്ങൾ. രാജ്യത്ത് വയോധികരുടെ എണ്ണം വർധിക്കുന്നതിന് പിന്നാലെ ജനന നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളോട് യുവതലമുറ മുഖം തിരിക്കുന്നതായി വ്യക്തമാക്കുന്നതാണ് പുറത്ത് വരുന്ന കണക്കുകൾ. 2024 ൽ ചൈനയിൽ നടന്ന വിവാഹങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 20 ശതമാനം കുറവാണ് 2024ൽ രാജ്യത്തുണ്ടായത്. ചൈനയിലെ സിവിൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ചാണ് ദി ഗാർഡിയന്റെ റിപ്പോർട്ട്.  2023 7.7 ദശലക്ഷം വിവാഹങ്ങൾ നടന്ന ചൈനയിൽ 2024ൽ നടന്നത് 6.1 ദശലക്ഷം…

Read More

ബജറ്റ് ദിവസത്തിലും സ്വര്‍ണവിലയ്ക്ക് റെക്കോര്‍ഡ്; ഇന്ന് പവന് 120 രൂപയുടെ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായി

ബജറ്റ് ദിവസത്തിലും സ്വര്‍ണവിലയ്ക്ക് പുതിയ റെക്കോര്‍ഡ്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണ വിലയില്‍ ഇന്ന് പവന് 120 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന വില 61,960 രൂപയായി. കഴിഞ്ഞയാഴ്ചയാണ് ചരിത്രത്തില്‍ ആദ്യമായി പവന് 60,000 രൂപ കടന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7745 രൂപയുമായി. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വര്‍ണവില. 4700 രൂപയോളമാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഒരു മാസം കൊണ്ട് വര്‍ധിച്ചത്. ബജറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട…

Read More

62 മണിക്കൂർ 6 മിനിറ്റ്; കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന റെക്കോർഡിലേക്ക് നടന്ന് സുനിത വില്യംസ്

ബഹിരാകാശത്തു ചരിത്രമെഴുതി ഇന്ത്യൻ വംശജ സുനിത വില്യംസ്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്ന വനിത എന്ന റെക്കോർഡാണു സ്വന്തമാക്കിയത്. കഴിഞ്ഞദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തിനു ( ഐഎസ്എസ്) പുറത്ത് 5 മണിക്കൂർ 26 മിനിറ്റ് നടന്നതോടെ സുനിതയുടെ ബഹിരാകാശ നടത്തം ആകെ 62 മണിക്കൂർ 6 മിനിറ്റായി. 2017ൽ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സൻ സ്ഥാപിച്ച 60 മണിക്കൂറും 21 മിനിറ്റും എന്ന റെക്കോർഡാണു സുനിത മറികടന്നത്. ‘‘ബഹിരാകാശത്തു നടക്കുന്ന…

Read More

വർഷത്തിൽ എല്ലാ ദിവസവും മാരത്തൺ; 15,444 കി.മീ ഓടി റെക്കോഡിട്ട് ബെൽജിയംകാരി

ഒരു വർഷത്തിൽ എല്ലാ ദിവസവും മാരത്തൺ, പിന്നിട്ടത് 15,444 കി.മീ. വർഷം മുഴുവൻ മാരത്തൺ നടത്തി റെക്കോഡിട്ടിരിക്കുകയാണ് ബെൽജിയം സ്വദേശിയായ ഹിൽദെ ദൊസോഞ്ച് . 2024 ജനുവരി ഒന്നിന് തുടങ്ങിയ ഓട്ടം ഡിസംബർ 31ന് പൂർത്തിയാക്കിയപ്പോൾ വർഷത്തിലെ എല്ലാ ദിവസവും മാരത്തൺ പൂർത്തിയാക്കിയ ആദ്യ സ്ത്രീയായി ഈ 55കാരി മാറി. സ്തനാർബുദ അവബോധ പ്രചാരണമായിരുന്നു ഈ ഓട്ടത്തിന്റെ ലക്ഷ്യം. 60,000 യൂറോയാണ് സ്തനാർബുദ ഗവേഷണത്തിനുള്ള സംഭാവനയായി ഇവർ ഓടി നേടിയത്. എല്ലാ ദിവസവും രാവിലെ മുതൽ ഓട്ടം…

Read More

ന്യൂ ഇയർ ‘അടിച്ച്’ പൊളിച്ച് കർണാടക; അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം

പുതുവര്‍ഷ ആഘോഷ രാവില്‍ കർണാടകയിൽ അരദിവസം കൊണ്ട് വിറ്റത് 308 കോടി രൂപയുടെ മദ്യം. 2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് കർണാടകയിൽ വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കിനേക്കാൾ ഇരട്ടിയാണിത്. 2023 ഡിസംബർ 31ന് ആകെ 193 കോടി രൂപയാണ് എക്സൈസ് വകുപ്പിന് മദ്യവിൽപ്പനയിലൂടെ കിട്ടിയത്. മുഴുവൻ ദിവസത്തെ കണക്കുകൾ കിട്ടിയാൽ ലാഭം ഇനിയും ഉയരുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്. വകുപ്പിന്‍റെ കീഴിലുള്ള മദ്യവിൽപനശാലകളിൽ നിന്ന് വിവിധ എംആർപി ഷോപ്പുകാർ…

Read More

സൗദിയിലെത്തുന്ന വിനോദസഞ്ചാരികളിൽ ഈ വർഷം റെക്കോർഡ് വർധന; കണക്കുകൾ പുറത്ത് വിട്ട് ടൂറിസം മന്ത്രാലയം

സൗദിയിൽ വിനോദത്തിനും അവധിക്കാലം ചിലവഴിക്കുന്നിതിനുമായി എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധനവ്. സൗദി ടൂറിസം മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. 2024 ജനുവരി മുതല് ജൂലൈ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തേക്കെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 17.5 ദശലക്ഷം കടന്നു. ഇതിൽ വിദേശത്ത് നിന്നെത്തിയവരുടെ എണ്ണം 4.2 ദശലക്ഷം എത്തിയതായും റിപ്പോർട്ട് പറയുന്നു. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം…

Read More

കേരളത്തിൽ സ്വർണവില കുതിക്കുന്നു; പവന് നികുതിയടക്കം 61,000 രൂപയ്ക്കു മുകളിൽ

സ്വർണ വില കുതിക്കുന്നു. ഗ്രാമിന് 60 രൂപ ഉയർന്ന് വില 7,060 രൂപയായി. 480 രൂപ വർധിച്ച് 56,480 രൂപയാണ് പവൻ വില. ഇന്നലെയാണ് ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഗ്രാം വില 7,000 രൂപയും പവൻ വില 56,000 രൂപയും കടന്നത്. ഈ മാസം ഇതുവരെ പവന് കൂടിയത് 3,120 രൂപ; ഗ്രാമിന് 390 രൂപയും. കഴിഞ്ഞ 6 ദിവസത്തിനിടെ മാത്രം പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയും വർധിച്ചു. ജിഎസ്ടിയും ഹോൾമാർക്ക് ഫീസും മിനിമം…

Read More

 ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്ന കശ്മീർ ജനതയുടെ കയ്യിൽ ഇന്ന് പേനയും പുസ്കങ്ങളും: പ്രധാനമന്ത്രി

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ റെക്കോര്‍ഡ് വോട്ടിംഗ് ശതമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കാലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്ന ജമ്മു കശ്മീര്‍ ജനതയുടെ കയ്യില്‍ ഇപ്പോള്‍ പുസ്തകങ്ങളും പേനകളുമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നിവരെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഇവര്‍ കാരണം കശ്മീരിലെ ഹിന്ദുക്കള്‍ക്ക് സ്വന്തം വീട് വിട്ട് ഇറങ്ങേണ്ടി വന്നെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. സമാനമായ രീതിയില്‍ അക്രമങ്ങളും അതിക്രമങ്ങളും സഹിച്ചവരാണ്…

Read More

സർവ്വകാല റെക്കോർഡിലേക്ക്; വൈദ്യുതി സൂക്ഷിച്ചുപയോ​ഗിക്കണെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റ് എത്തി. പീക് ടൈമിലെ ആവശ്യകതയും റെക്കോർഡിലാണ്. ഇന്നലെ  വൈകിട്ട് ആറ് മണി മുതൽ 11 മണി വരെ  5364 മെഗാവാട്ട് വൈദ്യുതി ആണ് ആവശ്യമായി വന്നത്. ഈ മാസം മൂന്നിന് ആണ് ഇതിന് മുമ്പ് ഏറ്റവും അധികം വൈദ്യുതി ഉപയോഗം ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ച ആയി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിൽ ആണ്‌. സംസ്ഥാനതിന്റെ പ്രത്യേക…

Read More

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. 107.76 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. കഴിഞ്ഞ ചൊവ്വാഴ്ച 106.88 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോ​ഗം. പീക്ക് സമയ ആവശ്യകതയും സർവകാല റെക്കോർഡിലാണ്.  ഇന്നലെ വൈകീട്ട് 6 മുതൽ 11 വരെ  5359  മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി…

Read More