നിമിഷ പ്രിയയുടെ മോചനം; ഹൂതി വിമത ഗ്രൂപ്പുമായി ഇറാൻ ചർച്ച നടത്തി

മലയാളി നഴ്‌‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തി. ഹൂതി നേതാവ് അബ്‌ദുൾ സലാമുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ച്ചിയാണ് സംസാരിച്ചത്. മസ്‌കറ്റിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച ചെയ്‌തത്. യെമനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി നേരത്തേ അറിയിച്ചിരുന്നു. നിമിഷ പ്രിയയുടെ മോചനം കഴിഞ്ഞ ദിവസം രാജ്യസഭയിൽ ചർച്ചയായിരുന്നു. ജോൺ…

Read More

കെട്ടിവെക്കാന്‍ കാശുള്ള ആര്‍ക്കും മത്സരിക്കാം; ഉപതിരഞ്ഞെടുപ്പുകളിലെ വിമതശല്യം യുഡിഎഫിന് തിരിച്ചടിയാവില്ല: പി.കെ കുഞ്ഞാലിക്കുട്ടി

ഉപതിരഞ്ഞെടുപ്പുകളിലെ വിമതശല്യം യു.ഡി.എഫിന് തിരിച്ചടിയാവില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പേപ്പര്‍ പൂരിപ്പിച്ച് കെട്ടിവെക്കാന്‍ കാശുള്ള ആര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വളരെ തൃപ്തിയിലാണെന്നും പ്രിയങ്ക ഗാന്ധിയുടെ ലോഞ്ചിങ്ങോടെ ഉപതെരഞ്ഞെടുപ്പ് രംഗം മുഴുവന്‍ യു.ഡി.എഫിന്റെ കൈയ്യിലാകുമെന്നും പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ഇന്ത്യ കണ്ടിട്ടില്ലാത്ത വലിയ ഭൂരിപക്ഷം വയനാട്ടില്‍ പ്രിയങ്കയ്ക്ക് ലഭിക്കും. രാജ്യത്ത് വലിയ രാഷ്ട്രീയ മാറ്റം വരാന്‍ പോകുന്നു. വരാന്‍ പോകുന്നത് ഇന്ത്യാ മുന്നണിയുടെ കാലമാണ്. മാധ്യമങ്ങള്‍ അന്‍വറിന് അമിത…

Read More

ഹരിയാന ബിജെപിയിൽ പോര് രൂക്ഷം; മുൻമന്ത്രി ഉൾപ്പെടെ 8 വിമതരെ പുറത്താക്കി

ഹരിയാന  മുൻമന്ത്രി രഞ്ജിത് സിങ് ചൗട്ടാലയെയും മറ്റ് ഏഴുനേതാക്കളെയും ആറുവർഷത്തേക്ക് ബി.ജെ.പി.യിൽനിന്ന് പുറത്താക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കുമെന്ന് ഇവർ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പുറത്താക്കിയത്. റാനിയ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ചൗട്ടാല ബി.ജെ.പി. വിടാൻ നേരത്തെ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി നയാബ് സിങ് സെയ്നി ഉൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കൾക്കെതിരെ മത്സരിക്കാൻ ഇവർ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് പാർട്ടി നടപടി. രഞ്ജിത് സിങ് ചൗട്ടാലയ്ക്കു പുറമെ, സന്ദീപ് ഗാർഗ്, സൈൽ റാം ശർമ, ബച്ചൻ സിങ് ആര്യ, രാധ അഹ്ലാവത്ത്, നവീൻ ഗോയൽ,…

Read More

അച്ഛന് സ്‌നേഹത്തിന് പിശുക്കൊന്നുമില്ല; പക്ഷെ അധികം പ്രകടിപ്പിക്കാറില്ല: വിജയ് യേശുദാസ്

യേശുദാസിന്റെ മകന്‍ എന്നതിലുപരി സിനിമാ പിന്നണി ഗാനരംഗത്ത് തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കിയ വ്യക്തിയാണ് വിജയ് യേശുദാസ്. ഗായകന്‍ എന്ന നിലയില്‍ മാത്രമല്ല, നടനായും വിജയ് വെള്ളിത്തിരയില്‍ തിളങ്ങിയിട്ടുണ്ട്.  2000ത്തില്‍ മില്ലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്തേക്ക് വിജയ് യേശുദാസ് എത്തുന്നത്. 2007ല്‍ നിവേദ്യത്തിലെ കോലക്കുഴല്‍ വിളി കേട്ടോ, 2012ല്‍ ഗ്രാന്‍ഡ് മാസ്റ്ററിലെ അകലെയോ നീ, സ്പിരിറ്റിലെ മഴകൊണ്ട് മാത്രം എന്നീ ഗാനങ്ങള്‍ക്കും, 2018ല്‍ ജോസഫിലെ പൂമുത്തോളെ എന്ന ഗാനത്തിനും വിജയ്ക്ക് മികച്ച ഗായകനുള്ള…

Read More