സ്വന്തം തട്ടകത്തിൽ റയലിനെ വീഴ്ത്തി ബാഴ്‌സ
സ്വന്തം മണ്ണിൽ റയല്‍ മാഡ്രിഡിനെ മുട്ടുക്കുത്തിച്ച് ബാഴ്‌സലോണ. റയല്‍ മാഡ്രിഡിനെ അവരുടെ മൈതാനമായ സാന്തിയാഗോ ബെര്‍ണബ്യുവിൽ വച്ചാണ് ബാഴ്‌സലോണ തകർത്തത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ നേടിയാണ് സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ ബാഴ്‌സ അവിസ്മരണീയമാക്കിയത്. 42 മത്സരങ്ങള്‍ തോല്‍വിയറിയാതെയായിരുന്നു റയലിന്റെ കുതിപ്പ്. ആ കുതിപ്പിനാണ് ബാഴ്‌സ വിരാമമിട്ടത്. 2017 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 43 മത്സരങ്ങള്‍ പരാജയമറിയാതെ കളിച്ച തങ്ങളുടെ റെക്കോഡ് തകരാതെ സൂക്ഷിക്കാനും ബാഴ്‌സയ്ക്കു കഴിഞ്ഞു. ലാ…