
റിയൽ എസ്റ്റേറ്റ് വികസനത്തിന് പുതിയ നിയമവുമായി അജ്മാൻ
റിയൽ എസ്റ്റേറ്റ് രംഗത്തെ സുതാര്യത വർധിപ്പിക്കാനും നിക്ഷേപകരെ സംരക്ഷിക്കാനും ലക്ഷ്യമിട്ട് അജ്മാനിൽ പുതിയ നിയമം നടപ്പാക്കി. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയാണ് നിക്ഷേപ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പുതിയ നിയമം പുറത്തിറക്കിയത്. സംയുക്ത റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി നീക്കിവെച്ച വസ്തു, പുനരുദ്ധാരണത്തിനായി മാറ്റിവെച്ച പഴയ കെട്ടിടങ്ങൾ, നിർമാണത്തിലിരിക്കുന്ന പദ്ധതികൾ എന്നിങ്ങനെ പ്രധാനമായും മൂന്ന് തരത്തിലുള്ള സ്വത്തുക്കൾക്കാണ് പുതിയ നിയമം ബാധകമാവുക. നിക്ഷേപം ആകർഷിക്കുക, മേഖലയിലെ നിയന്ത്രണം…