കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം; പ്രശ്‌നബാധിത പ്രദേശമല്ല: ഉത്തരമേഖല സിസിഎഫിനോട് റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ടെന്ന് വനംമന്ത്രി

കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍. പ്രശ്‌നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്ഥലത്തുവെച്ചാണ് കര്‍ഷകന് പന്നിയുടെ കുത്തേറ്റതെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പിന്റെ ഹോട്ട്‌സ്‌പോട്ടില്‍ പെട്ട സ്ഥലമല്ലെന്നും ഉത്തരമേഖല സി.സി.എഫിനോട് റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കണ്ണൂര്‍ പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരനാണ്‌ (70) കാട്ടുപന്നിയുടെ കുത്തേറ്റ് ഞായറാഴ്ച മരണപ്പെട്ടത്. രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല….

Read More

‘തരൂർ പാർട്ടിക്ക് ഒപ്പം ഉറച്ചുനിൽക്കുമെന്നാണ് വിശ്വാസം; കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വം, ജനങ്ങൾ ആ നേതൃത്വത്തെ അംഗീകരിക്കുന്നു’: തിരുവഞ്ചൂർ

കേരളത്തിലെ കോൺഗ്രസിൽ നേതൃപ്രതിസന്ധിയെന്ന ശശി തരൂരിന്‍റെ പരാമർശം തളളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാനത്തെ പാർട്ടിയെ നയിക്കുന്നത് കൂട്ടായ നേതൃത്വമാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പാർട്ടിയിൽ തർക്കങ്ങളുണ്ടാവരുത്. തരൂർ കോണ്‍ഗ്രസിനൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്നാണ് തന്‍റെ പരിപൂർണമായ വിശ്വാസമെന്നും തിരുവഞ്ചൂർ പറഞ്ഞു. പാരമ്പര്യമുള്ള നിരവധി നേതാക്കൾ സംസ്ഥാന പാർട്ടിയിലുണ്ടെന്ന് തിരുവഞ്ചൂർ പറഞ്ഞു. നിലവിലെ നേതൃത്വത്തിന്‍റെ മികവാണ്  ഉപതെരഞ്ഞെടുപ്പുകളിലെ വിജയം. ഇപ്പോഴത്തെ നേതൃത്വത്തെ ജനങ്ങൾ അംഗീകരിക്കുന്നു. ഇടത് സർക്കാർ മൂന്നാം തവണ ഭരണം ആവർത്തിക്കില്ല. യുഡിഎഫിന്…

Read More

ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസ്; സത്യം പുറത്ത്, ആരോടും വിരോധമില്ല, ആരോപണങ്ങൾ തെറ്റായിരുന്നെന്ന് കാലം തെളിയിച്ചു: ഗണേഷ് കുമാര്‍

ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഫേസ്ബുക്കിലൂടെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. ഒരുപാട് കള്ളങ്ങൾ പറഞ്ഞാലും ഒടുവിൽ സത്യം തെളിയുക തന്നെ ചെയ്യുമെന്നും എന്നെ കുറിച്ച് വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതിൽ വളരെ സന്തോഷമുണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം. 

Read More

സിപിഎം കൊലവാൾ എന്ന് താഴെ വയ്‌ക്കും; പെരിയ ഇരട്ടക്കൊല കേസിൽ വിധിയിൽ പ്രതികരിച്ച് കെ.കെ രമ

കൊലവാൾ താഴെ വയ്‌ക്കാൻ എന്നാണ് സിപിഎം തയ്യാറാവുകയെന്ന് കെകെ രമ എംഎൽഎ. പെരിയ ഇരട്ടക്കൊല കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം നൽകിയ വിധിയിൽ പ്രതികരിക്കുകയായിരുന്നു കെകെ രമ. ‘ഇരട്ട ജീവപര്യന്തം എത്ര വർഷമാണെന്ന് പറഞ്ഞിട്ടില്ല. 14 വർഷമാണെന്ന് പ്രതീക്ഷിക്കുന്നു. അതിലപ്പുറത്തേക്ക് കടുത്ത ശിക്ഷയുണ്ടോ എന്ന് അറിയേണ്ടിയിരിക്കുന്നു. ശിക്ഷ തൃപ്‌തികരമല്ലെന്നാണ് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അവർ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ എംഎൽഎ ഉൾപ്പെടെ സിപിഎമ്മിലെ ഉന്നത നേതാക്കൾക്ക് ശിക്ഷ ലഭിച്ചു എന്നത് ചെറിയ കാര്യമല്ല. അഞ്ച്…

Read More

‘അംബേദ്കർ അനീതിക്കെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകം’: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് വിജയ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് തമിഴ് സൂപ്പർ താരവും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡൻ്റുമായ വിജയ്. അമിത് ഷായുടെ അബേദ്കർ പരാമർശത്തിനെതിരെയാണ് വിജയുടെ പ്രതികരണം. ചില വ്യക്തികൾക്ക് അംബേദ്കറിൻ്റെ പേരിനോട് “അലർജിയുണ്ടാകാം” എന്നാണ് വിജയ് എക്സിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.  പകരം വയ്ക്കാനില്ലാത്ത രാഷ്ട്രീയ- ബൗദ്ധിക വ്യക്തിത്വമാണ് അംബേദകറിന്റേതെന്നും അദ്ദേഹം രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യത്തെ പ്രതിനിതാനം ചെയ്യുന്ന ആളുമാണെന്ന് വിജയ്. അംബേദ്കറുടെ പൈതൃകം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചമാണെന്നും സാമൂഹിക അനീതിക്കെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകമാണെന്നും…

Read More

‘തന്നിലർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി’ ; വിജയത്തിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിന്‍റെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്. My dearest sisters and brothers of Wayanad, I am overwhelmed with gratitude for the trust you have placed in…

Read More

വിചാരണ നേരിടാൻ പറ‍ഞ്ഞാൽ നേരിടുമെന്നും അതിലൊന്നും പ്രശ്നമില്ലെന്നും ആന്‍റണി രാജു; അബദ്ധ വിധിയെന്ന് അഭിഭാഷകൻ ദീപക് പ്രകാശ്: തൊണ്ടി മുതൽ കേസിൽ സുപ്രീം കോടതി വിധിയിൽ പ്രതികരണം

തൊണ്ടി മുതൽ കേസിൽ സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ ആന്‍റണി രാജു. തൊണ്ടി മുതൽ കേസിൽ തുടര്‍ നടപടിയാകാമെന്നും കേസിൽ പ്രതിയായ ആന്‍റണി രാജു അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്നുമാണ് സുപ്രീം കോടതി വിധി. വിചാരണ നേരിടാൻ പറ‍ഞ്ഞാൽ നേരിടുമെന്നും അതിലൊന്നും പ്രശ്നമില്ലെന്നും ആന്‍റണി രാജു  പറഞ്ഞു. വിധി പകര്‍പ്പിന്‍റെ പൂര്‍ണ വിവരം ലഭിച്ചിട്ടില്ല. അതിനുശേഷം ഇക്കാര്യത്തിൽ വിശദമായി പ്രതികരിക്കാം. താൻ ഇവിടെ തന്നെയുണ്ട്. അപ്പീൽ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിധിപകര്‍പ്പ് ലഭിച്ചശേഷം തുടര്‍ കാര്യങ്ങള്‍…

Read More

‘ചേച്ചി സ്വത്തുക്കൾ ഭാ​ഗം വെച്ചില്ലേ എന്നായിരുന്നു ചോദ്യം, അറിയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്’; മല്ലിക സുകുമാരൻ

മക്കളായ പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വിശേഷങ്ങൾ‌ നടി മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്. മക്കൾക്കും മരുമക്കൾക്കുമൊപ്പമല്ല മല്ലിക സുകുമാരൻ താമസിക്കുന്നത്. അവരുടെ കുടുംബ ജീവിതത്തിൽ കല്ലുകടിയാകാൻ തനിക്ക് താൽപര്യമില്ലെന്നാണ് ഇതേക്കുറിച്ച് നടി പറയാറുള്ളത്. മക്കൾ രണ്ട് പേരും തനിക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അപ്പോൾ എത്തും. ഒപ്പം താമസിക്കാൻ തനിക്ക് താൽപര്യമില്ലെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ച് ചില തെറ്റായ വാർത്തകൾ വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. ഈ അടുത്ത കാലത്ത് ഒരാൾ വിളിച്ച് ചേച്ചി സ്വത്തുക്കൾ ഭാ​ഗം വെച്ചില്ലേ എന്ന്…

Read More

‘ഒപ്പം നിന്നതിന് ഹൃദയത്തിൽ നിന്ന് നന്ദി’; പ്രതികരിച്ച് നിവിൻ പോളി

യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് നിവിൻ പോളി. എന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. നിങ്ങളോരോരുത്തരുടേയും പ്രാർഥനകൾക്ക് ഹൃദയത്തിൽ നിന്ന് നന്ദിയെന്നും അദ്ദേഹം അറിയിച്ചു. എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി, നിവിൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിവിൻ പോളി ഉൾപ്പടെ ആറുപേരുടെ പേരിലാണ് ഊന്നുകൽ പോലീസ് കേസെടുത്തിരുന്നത്. ദുബായിൽ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. യുവതിയെ ദുബായിൽ…

Read More

‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം; നീതിക്കായി ഏതറ്റം വരെയും പോകും’: നവീന്‍റെ ഭാര്യ മഞ്ജുഷ

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയ്ക്ക് മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി ആശ്വാസമെന്ന് നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ പ്രതികരിച്ചു. നവീൻ ബാബുവിന്‍റെ മരണത്തിനുശേഷം ആദ്യമായാണ് മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചത്. ‍ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. നവീൻ ബാബു മരിച്ചിട്ട് രണ്ടാഴ്ചക്കുശേഷമാണ് ആദ്യമായി മഞ്ജുഷ തന്‍റെ നിലപാട് വ്യക്തമാക്കികൊണ്ട് പ്രതികരിച്ചത്. വിധിയിൽ…

Read More