ഇടപാടുകൾ എത്ര വരെയാകാം; യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയർത്തി ആർബിഐ
മൊബൈല്‍ ഫോണ്‍ വഴി പണമിടപാട് നടത്തുന്നവര്‍ക്ക് ആശ്വാസമേകി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യുപിഐ ലൈറ്റ് ഇടപാടുകളില്‍ മാറ്റം വരുത്തി. യുപിഐ ലൈറ്റിന്‍റെ ഓരോ ഇടപാടുകളുടേയും പരിധി 1000 രൂപയായും മൊത്തം വാലറ്റ് പരിധി നേരത്തെ 2000 രൂപയായിരുന്നത് 5000 രൂപയായും ഉയര്‍ത്തി. യുപിഐ പിന്‍ ഇല്ലാതെ ചെറിയ പേയ്മെന്‍റുകള്‍ നടത്താനുള്ള സൗകര്യം നല്‍കുന്ന വാലറ്റാണ് യുപിഐ ലൈറ്റ്. ഈ മാറ്റത്തിന് ശേഷം, യുപിഐ ലൈറ്റ് ഉപയോഗിക്കുന്നത് കൂടുതല്‍ എളുപ്പമാകും. വലിയ തുകകള്‍ക്കും യുപിഐ ലൈറ്റ് ഉപയോഗിക്കാന്‍…