ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത് ; റേഷൻ കട ഉടമകൾ സമരത്തിൽ നിന്ന് പൻമാറണമെന്ന് മന്ത്രി ജി.ആർ അനിൽ

റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സർക്കാർ. സമരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ആലോചനയെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കുന്ന സമരത്തിലേക്ക് പോകരുത് എന്നാണ് ഗവണ്മെന്റിന് പറയാൻ ഉള്ളത്.വസ്തുത പറഞ്ഞാൽ സമരക്കാരെ പ്രകോപിപ്പിക്കുന്നതിന് തുല്യം ആകും. 60 ശതമാനം പേർക്ക് ഇന്നലെവരെ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിഞ്ഞു. ബജറ്റിന്റെ തിരക്കുള്ളത്തിനാലാണ് ചർച്ചയിൽ ധനമന്ത്രി പോയതെന്നും അല്ലാതെ വ്യാപാരികൾ പറഞ്ഞത് പോലെ അവരെ അവഹേളിച്ചതല്ലെന്നും മന്ത്രി…

Read More

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ചക്കക്കൊമ്പന്‍ റേഷന്‍ കട ആക്രമിച്ചു

ഇടുക്കി ജില്ലയില്‍ വീണ്ടും കാട്ടാന ആക്രമണമുണ്ടായി. പന്നിയാറിലെ റേഷന്‍ കട കാട്ടാന ചക്കക്കൊമ്പന്‍ ആക്രമിച്ചു. കടയുടെ ഫെന്‍സിങ് തകര്‍ത്ത് കയറിയ ആന ചുമരുകളില്‍ ഇടിച്ചു. എന്നാൽ, അരിയോ മറ്റ് ഭക്ഷ്യവസ്തുക്കളോ എടുക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മുന്‍പ് അരിക്കൊമ്പന്‍ സ്ഥിരമായി ആക്രമിച്ചിരുന്ന കടയാണ് ഇപ്പോൾ ചക്കകൊമ്പൻ തകർത്തിരിക്കുന്നത്. ശബ്ദം കേട്ട് തോട്ടംതൊഴിലാളികൾ ഉണർന്ന് ബഹളംവെച്ചതോടെയാണ് ചക്കക്കൊമ്പൻ കാട്ടിനുള്ളിലേക്ക് കയറി പോയത്. ആനയെ എത്രയും വേഗം ജനവാസമേഖലയിൽ നിന്ന് തുരത്തണമെന്നാണ് തോട്ടംതൊഴിലാളികൾ ആവശ്യപ്പെടുന്നത്. നേരത്തെ…

Read More

റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്; കടകൾ സെപ്റ്റംബർ 11 ന് അടച്ചിടും

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്. സെപ്റ്റംബർ 11ന് സംസ്ഥാനവ്യാപകമായി റേഷൻ കടകൾ അടച്ചിടും. കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, വേതന പാക്കേജ് പരിഷ്‌ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകൾ പൂർണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഇന്ന് ഭക്ഷ്യമന്ത്രിയുമായുള്ള യോഗത്തിൽ അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ കോഴിക്കോട് പറഞ്ഞു.

Read More

സംസ്ഥാനത്തെ റേഷൻ കടകൾ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല

തിരുവോണ ദിവസമായ ഓഗസ്റ്റ് 29 മുതൽ 31 വരെ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ – പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കി.ഓഗസ്റ്റ് 27 ഞായറാഴ്ചയും ഉത്രാട ദിനമായ ഓഗസ്റ്റ് 28നും റേഷന്‍ കടകൾ തുറന്നു പ്രവർത്തിക്കും.സംസ്ഥാനത്ത് ഇത്തവണ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്.ഇത് സംബന്ധിച്ചുള്ള തീരുമാനത്തിന് നേരത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു.മഞ്ഞ കാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20,000 പേര്‍ക്ക് കൂടി ഇത്തവണ ഓണക്കിറ്റുണ്ടാകും.

Read More