ചരിത്രത്തിലെ ഏറ്റവും വലിയ വില; റെക്കോർഡിട്ട് സ്വർണവില: ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ നിരക്ക് 64560  രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ. പവന് 280 രൂപയാണ് ഇന്ന് ഉയർന്നത്. . അന്താരാഷ്ട്ര സ്വർണ്ണവില 2942 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.81 ലും ആണ്. 24 കാരറ്റ് സ്വർണത്തിന് ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 89 ലക്ഷം രൂപ കടന്നിട്ടുണ്ട്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 64560  രൂപയാണ്.   അമേരിക്കൻ പ്രസിഡൻ്റ് ഡെണാൾഡ് ട്രംപിൻ്റെ നികുതി നയങഅങൾ തന്നെയാണ് സ്വർണവില ഉയരാനുള്ള പ്രധാന…

Read More

‘കല്യാണം വേണ്ട കുട്ടികളും’; വിവാഹത്തോട് മുഖം തിരിച്ച് ചൈനയിലെ യുവജനങ്ങൾ

വിവാഹത്തോട് മുഖം തിരിച്ച് ചൈനയിലെ യുവജനങ്ങൾ. രാജ്യത്ത് വയോധികരുടെ എണ്ണം വർധിക്കുന്നതിന് പിന്നാലെ ജനന നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളോട് യുവതലമുറ മുഖം തിരിക്കുന്നതായി വ്യക്തമാക്കുന്നതാണ് പുറത്ത് വരുന്ന കണക്കുകൾ. 2024 ൽ ചൈനയിൽ നടന്ന വിവാഹങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 20 ശതമാനം കുറവാണ് 2024ൽ രാജ്യത്തുണ്ടായത്. ചൈനയിലെ സിവിൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ചാണ് ദി ഗാർഡിയന്റെ റിപ്പോർട്ട്.  2023 7.7 ദശലക്ഷം വിവാഹങ്ങൾ നടന്ന ചൈനയിൽ 2024ൽ നടന്നത് 6.1 ദശലക്ഷം…

Read More

സ്വർണ വിലയിൽ വൻവർധനവ്; പവന് 960 രൂപ കൂടി 61840 രൂപയായി

സ്വർണ വിലയിൽ വൻവർധനവ്. പവന് 960 രൂപ കൂടി 61840 രൂപയായി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7730 രൂപയാണ് ഇന്നത്തെ വില. റെക്കോഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 60760 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സ്വർണ വില ആദ്യമായി അറുപതിനായിരം കടന്നത്. അന്ന് 60200 രൂപയായിരുന്നു ഒരു പവന്‍റെ വില. നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് സീസൺ സമയമാണ്. ഈ സീസൺ ഡിമാൻഡ് ആണ് സ്വർണവില ഉയരാൻ…

Read More

കേരള ബാങ്കിലൂടെ 3 ലക്ഷം രൂപ വരെ കുറഞ്ഞ പലിശനിരക്കില്‍ വായ്പ; ധാരണാപത്രം ഒപ്പുവച്ച് മിൽമയും കേരള ബാങ്കും

ക്ഷീരമേഖലയിലെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡും (മില്‍മ) കേരള സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡും (കേരള ബാങ്ക്) തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. തിരുവനന്തപുരത്ത് കേരള ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മില്‍മ എംഡി ആസിഫ് കെ. യൂസഫ്, കേരള ബാങ്ക് സിഇഒ ജോര്‍ട്ടി എം. ചാക്കോ എന്നിവര്‍ ധാരണാപത്രം കൈമാറി….

Read More

സ്വർണവിലയിൽ വൻകുതിപ്പ്, അറിയാം ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ കൂടി 57,440 രൂപയായി. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 7,180 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 7,833 രൂപയുമായി. കഴിഞ്ഞ ദിവസം 320 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 57,200 രൂപയായിരുന്നു. പുതുവർഷ തുടക്കത്തിൽ തന്നെ ആഗോളവിപണിയിൽ സ്വർണവിലയിൽ വൻകുതിപ്പാണ് ഉണ്ടാകുന്നത്. ഇത് ഈ മാസം സ്വർണം വാങ്ങാൻ തീരുമാനിച്ചവരെ നിരാശയിലാക്കിയിരിക്കുകയാണ്. സ്വർണവില ഉയരാനുളള കാരണങ്ങൾ 2025ൽ…

Read More

ജനസംഖ്യ കുറയുന്നത് ആശങ്കാജനകമാണ്; ജനസംഖ്യാ നിരക്ക് 2.1ന് താഴെയാണെങ്കിൽ ആ സമൂഹം സ്വയം നശിക്കും : ആർഎസ്എസ് മേധാവി

ഒരു സമൂഹത്തിൻ്റെ ജനസംഖ്യാ വളർച്ചാ നിരക്ക് 2.1 ൽ താഴെയാണെങ്കിൽ ആ സമൂഹം സ്വയം നശിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സമൂഹത്തിൽ കുടുംബത്തിൻ്റെ പ്രാധാന്യം മോഹൻ ഭാ​ഗവത് ഊന്നിപ്പറയുകയും  പറഞ്ഞു. നാഗ്പൂരിലെ ‘ കാതലെ കുൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാ​ഗവത്. കുടുംബം സമൂഹത്തിൻ്റെ ഭാഗമാണെന്നും ഓരോ കുടുംബവും ഒരു യൂണിറ്റാണെന്നും പറഞ്ഞു. ജനസംഖ്യ കുറയുന്നത് ആശങ്കാജനകമാണ്. ജനനനിരക്ക് 2.1 ന് താഴെ പോയാൽ സമൂഹം നശിക്കും. ജനന നിരക്ക് കുറയുന്ന സമൂഹം സ്വയം നശിക്കുമെന്നാണ് ലോകസാംഖ്യ…

Read More

സ്വർണവില ഇന്നും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്: ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർദ്ധന

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,400 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞ ദിവസത്തെ വില 58,240 രൂപയായിരുന്നു. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,300 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന്റെ വില 7,964 രൂപയുമാണ്‌. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് വെളളിവിലയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്….

Read More

സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ല

കേരളത്തിൽ സ്വർണവില തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച സ്വർണവില 200 രൂപ കുറഞ്ഞിരുന്നു. 53360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. ഓഗസ്റ്റ് അവസാന ആഴ്ച മുതൽ സ്വർണവിലയിൽ ഇടിവുണ്ട്. നാല് ദിവസംകൊണ്ട് 360 രൂപയാണ് സംസ്ഥാനത്ത് സ്വർണത്തിന് കുറഞ്ഞത്. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നലെയും ഇന്നുമായി സ്വർണവ്യാപാരം നടക്കുന്നത്. 6670 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ…

Read More

അമിത നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാൻ ജലവൈദ്യുത പദ്ധതി കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി

അമിത നിരക്കിൽ പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കുന്നതിനായി സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ചെറുകിട വൈദ്യുതി പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഇടുക്കിയിൽ പറഞ്ഞു. സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ജലവൈദ്യുത പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന മന്ത്രിയുടെ പ്രതികരണം. ജലവൈദ്യുത പദ്ധതി വഴി ഒരു യൂണിറ്റ് ഉത്പാദിപ്പിക്കാൻ വേണ്ടത് 15 പൈസ. പുറമേ നിന്ന് അധിക വൈദ്യുതിക്ക് നൽകേണ്ടത്…

Read More

ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്; വേണം അതീവ ജാഗ്രത

സംസ്ഥാനത്ത് സൈലന്‍റ് കില്ലറായി മാറി എലിപ്പനി. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണകണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന്  സംശയിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത പകർച്ച വ്യാധിയും എലിപ്പനിയാണ്. പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടിൽ പാളിയെന്നതിന്‍റെ തെളിവായി മാറുകയാണ് കണക്കുകൾ. ജൂണിൽ 18 പേരും ജൂലൈയിൽ 27 പേരും ആഗസ്റ്റ് 21 വരെ 23 പേരും എലിപ്പനി ബാധിച്ച്…

Read More