
റാപ്പർ വേടനും സംഘവും പിടിയിലായത് കഞ്ചാവ്വ ലിക്കുന്നതിനിടെ
റാപ്പർ വേടനും ഒൻപത് പേരടങ്ങുന്ന സംഘവും കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായതെന്ന് എഫ്‌ഐആ റിപ്പോർട്ട്. ലഹരി ഉപയോഗം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ മുറിയിൽ എത്തുമ്പോൾ പുക നിറഞ്ഞ അന്തരീക്ഷവും രൂക്ഷമായ ഗന്ധവുമായിരുന്നു. സംഘത്തിന് കഞ്ചാവ് എത്തിച്ചു നൽകിയത് ചാലക്കുടി സ്വദേശി ആഷിക്കാണെന്നും പൊലീസിന് ഇവർ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ റിയാലിറ്റി ഷോ താരം ജിന്റോയും സിനിമാ നിർമാതാവിന്റെ സഹായി ജോഷിയും ഇന്ന് ചോദ്യം ചെയ്യപ്പെടും….