വേടൻ വീണ്ടും സർക്കാർ പരിപാടിയിൽ

ഇടുക്കിയിൽ സർക്കാർ പരിപാടിയിൽ വിവാദത്തെ തുടർന്ന് മാറ്റിവച്ച വേടന്റെ റാപ്പ് ഷോ നടത്താൻ തീരുമാനം. സർക്കാരിൻ്റെ നാലാം വാർഷികഘോഷ പരിപാടിയുടെ സമാപനത്തിലാണ് വേടന്റെ പരിപാടി നടത്തുക. നാളെ വൈകിട്ടാണ് പരിപാടി. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ പരിപാടിയിൽ നിന്ന് വേടനെ ഒഴിവാക്കിയത്. എന്നാൽ കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും ജാമ്യം ലഭിച്ചതിന് ശേഷമാണ് വേടൻ വീണ്ടും പരിപാടിയിലെത്തുന്നത്. ചെറുതോണിയിൽ നാളെ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വേടന്റെ റാപ്പ്…

Read More