
രന്യ റാവുവിന് ഒരുവർഷത്തേക്ക് ജാമ്യം കിട്ടില്ല; കള്ളക്കടത്ത് കേസിൽ കോഫെപോസ ചുമത്തി
പ്രമാദമായ സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിനെതിരെ 1974ലെ വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് തടയൽ നിയമം (കോഫെപോസ) പ്രകാരം കേസെടുത്തു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) ശുപാർശയെത്തുടർന്ന് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള നോഡൽ ഏജൻസി സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ (സി.ഇ.ഐ.ബി)യാണ് നടിക്കും മറ്റ് രണ്ട് പ്രതികൾക്കുമെതിരെ നിയമം ചുമത്തിയത്. കോഫെപോസ ചുമത്തുന്നതിലൂടെ രന്യ റാവുവിന് ഒരു വർഷത്തേക്ക് ജാമ്യം നിഷേധിക്കപ്പെടും. ആവർത്തിച്ചുള്ള കള്ളക്കടത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണങ്ങളിൽ സഹകരിക്കാത്തവരായി…