മാന്യതയും ധാർമ്മികതയും പാലിച്ച് പോഡ്‌കാസ്റ്റ് പുനരാരംഭിക്കാം; യൂട്യൂബർ രൺവീർ അലഹബാദിയയ്ക്ക് സുപ്രീം കോടതി നിർദ്ദേശം

മാന്യതയും ധാർമ്മികതയും പാലിച്ച് യൂട്യൂബർ രൺവീർ അലഹബാദിയയ്ക്ക് തന്‍റെ പോഡ്‌കാസ്റ്റ് പുനരാരംഭിക്കാമെന്ന് സുപ്രീംകോടതി. പോഡ്‌കാസ്റ്റ് തുടങ്ങാൻ അനുവദിക്കണമെന്ന് അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. ഓൺലൈൻ മീഡിയയുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കണമെന്ന് കേന്ദ്രത്തോട് കോടതി നിർദ്ദേശിച്ചു. ഒടിടി ഷോയിൽ അശ്ലീല പരാമർശം നടത്തിയ രൺവീർ അലഹബാദിക്കെതിരെ കടുത്ത വിമർശനമാണ് നേരത്തെ സുപ്രീംകോടതി ഉന്നയിച്ചത്. കേസുകളിൽ ജാമ്യം നൽകിയെങ്കിലും ഇയാളുടെ പോഡ്കാസ്റ്റിന് കോടതി അനുവാദം നൽകിയിരുന്നു. ഏകദേശം 200 ജീവനക്കാരുടെ ഉപജീവനമാർഗ്ഗം തന്റെ പോഡ്കാസ്റ്റിനെ ആശ്രയിച്ചാണെന്നും ഇതിനാൽ ഇത് വീണ്ടും…

Read More

രൺവീറിനെ പോലെ ഒരു നടന് ശക്തിമാനെ അവതരിപ്പിക്കാൻ കഴിയില്ല; വിയോജിപ്പ് അറിയിച്ച് മുകേഷ് ഖന്ന

ശക്തിമാൻ സിനിമ വരുന്ന എന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ബോളിവുഡ് താരം രൺവീർ സിങ്ങായിരിക്കും ചിത്രത്തിൽ ശക്തമാനാവുക എന്ന തരത്തിലും ചില വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ രൺവീർ ശക്തിമാനാവുന്നതിൽ വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുകേഷ് ഖന്ന. പഴയ ശക്തിമാൻ സീരിയൽ താരമാണ് മുകേഷ് ഖന്ന. രൺവീറിനെ പോലെ ഒരു നടന് ശക്തിമാനെ അവതരിപ്പിക്കാൻ കഴിയില്ലെന്നാണ് മുകേഷ് ഖന്ന പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രൺവീർ ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന വാർത്ത…

Read More