
രഞ്ജി ട്രോഫി ; കേരളത്തിനെതിരെ മധ്യപ്രദേശ് മികച്ച ലീഡിലേക്ക്
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഏഴ് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ മധ്യപ്രദേശ് രണ്ടാം ഇന്നിംഗ്സില്‍ തിരിച്ചടിക്കുന്നു. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മധ്യപ്രദേശ് രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന ശക്തമായ നിലയിലാണ്. 79 റണ്‍സോടെ രജത് പാടിദാറും 12 റണ്‍സോടെ ഹര്‍പ്രീത് സിംഗ് ഭാട്ടിയയും ക്രീസില്‍. രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയില്‍ ക്രീസിലറങ്ങിയ മധ്യപ്രദേശിന് മൂന്നാം ദിനം അര്‍ധസെഞ്ചുറി തികച്ച ക്യാപ്റ്റന്‍ ശുഭം ശര്‍മയുടെ(54)…