പെരുന്നാൾ ആഘോഷിക്കാൻ യുഎഇ നിവാസികൾക്ക് അഞ്ച് ദിവസം വരെ അവധി

ഇത്തവണ പെരുന്നാൾ ആഘോഷിക്കാൻ യുഎഇ നിവാസികൾക്ക് അഞ്ച് ദിവസം വരെ അവധി ലഭിച്ചേക്കും. ചന്ദ്രക്കല ദൃശ്യമാകുന്നതിനെ ആശ്രയിച്ച് വാരാന്ത്യം ഉൾപ്പെടെ നാലോ അഞ്ചോ ദിവസം ഇടവേള നീണ്ടുനിൽക്കും. ഈ വർഷത്തെ ആദ്യത്തെ നീണ്ട അവധി ദിനങ്ങളാണ് വരാൻ പോകുന്നത്. പെരുന്നാൾ തീയതിയുടെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് അഞ്ച് ദിവസത്തെ അവധിക്കാണ് സാധ്യത. റമദാന് ശേഷം വരുന്ന ഇസ്ലാമിക കലണ്ടർ മാസമായ ശവ്വാൽ ഒന്നിനായിരിക്കും പെരുന്നാൾ ആഘോഷിക്കുക. ചന്ദ്രക്കല എപ്പോൾ ദൃശ്യമാകുന്നു എന്നതിനെ ആശ്രയിച്ച് ഇസ്ലാമിക ഹിജ്റി മാസങ്ങൾ…

Read More