
യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു
യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് പെരുന്നാൾ (ഈദുൽ ഫിത്ർ) അവധി പ്രഖ്യാപിച്ചു. ഈ മാസം 30 മുതൽ ഏപ്രിൽ 1 വരെ 3 ദിവസമാണ് അവധി. രാജ്യത്ത് എങ്ങുമുള്ള സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഈ അവധി ബാധകമാണെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. അതേസമയം, റമസാൻ 30 പൂർത്തിയാക്കുകയാണെങ്കിൽ അവധി ഏപ്രിൽ 2 വരെ നീട്ടുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനാൽ ശവ്വാൽ മാസത്തെ ചന്ദ്രക്കലയെ ആശ്രയിച്ചിരിക്കും അവധി തീരുമാനിക്കുക. ഇത് ജീവനക്കാർക്ക് നാലോ അഞ്ചോ ദിവസത്തെ…