
റമദാൻ; ഹറമിൽ ചിൽഡ്രൻസ് നേഴ്സറി സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും
റമദാനിന്റെ ഭാഗമായി ഇരു ഹറമുകളിലും കുട്ടികളെ പാർപ്പിക്കാനുള്ള സെന്ററുകൾ മുഴുവൻ സമയവും പ്രവർത്തിക്കും. തീർത്ഥാടകരുടെ സൗകര്യം പരിഗണിച്ചാണ് പുതിയ സൗകര്യം. ഖുർആൻ ഉൾപ്പെടെയുള്ള അറിവ് പകർന്നു നൽകുന്നുണ്ട് സെന്ററുകൾ. കുട്ടികളുമായി ഹറമിലെത്തുന്ന രക്ഷിതാക്കൾക്ക് ആശ്വാസമാകുന്നതാണ് നടപടി. ലക്ഷങ്ങൾ സംഗമിക്കുന്ന ഹറമിൽ എത്തുന്നവർക്ക് കുട്ടികളെ കർമങ്ങൾ പൂർത്തിയാക്കുന്നത് വരെ സുരക്ഷിതമായി ഏൽപിക്കാൻ ഇടമൊരുക്കുകയാണ് ഇരു ഹറം കാര്യാലയം. റമദാനിൽ ഹറമിലെ ചിൽഡ്രൻസ് നേഴ്സറി സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ഒന്നര വയസ്സ് മുതൽ 9 വയസ്സുവരെയുള്ള പെൺകുട്ടികൾക്കും 6…