
റമദാൻ 19: സായിദ് ഹുമാനിറ്റേറിയൻ ദിനം; ഓർമകളിൽ നിറഞ്ഞ് ഷെയ്ഖ് സായിദ്
2004ൽ റമദാൻ 19ന് ഈ ലോകത്തോട് വിടപറഞ്ഞ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻറെ മഹനീയ സ്മരണയിലാണ് യു.എ.ഇ സമൂഹം. 1918ൽ അബൂദബിയിലെ ഖസ്ർ അൽ ഹുസ്‌നിൽ ജനിച്ച അദ്ദേഹം 1966 ആഗസ്റ്റ് ആറിന് എമിറേറ്റിൻറെ ഭരണസാരഥ്യം ഏറ്റെടുത്തു. നഗരവത്കരണം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സൈന്യം, പൊലീസ്, സാമൂഹിക വികസനം തുടങ്ങി സർവതലങ്ങളെയും സമഗ്രമായി സ്പർശിക്കുന്ന നാഗരിക പുരോഗതിക്ക് അതോടെ തുടക്കമായി. അബൂദബിയുടെ ഭരണമേറ്റെടുത്ത് ഏതാണ്ട് രണ്ടു വർഷത്തിനു ശേഷം തൻറെ ചിന്തയും…