
വഖഫ് ഭേദഗതി ബിൽ; കൊൽക്കത്തയിൽ പ്രക്ഷോഭവുമായി സംഘടനകൾ
കേന്ദ്ര സർക്കാർ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരെ കൊൽക്കത്തയിൽ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ നേതൃത്വത്തിൽ നിരവധി സംഘടനകൾ സംയുക്തമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്നും ലോക്‌സഭയിൽ ബില്ല് അവതരിപ്പിക്കുമ്പോൾ അതിനെതിരെ വോട്ട് ചെയ്യണമെന്നുമാണ് സംഘടനകൾ ആവശ്യപ്പെട്ടത്. ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനായി മാർച്ച് 13 ന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന ദേശീയ പരിപാടിക്ക് പിന്തുണയുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വഖഫ് ഭേദഗതി ബില്ലിനെതിരായ ഭാവി നടപടികൾ ഡൽഹിയിൽ നടക്കുന്ന റാലിക്ക് ശേഷം പ്രഖ്യാപിക്കുമെന്ന്…