
സ്ലോ ഓവര്‍ റേറ്റ്; ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിദാറിന് 12 ലക്ഷം രൂപ പിഴ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ( ആര്‍സിബി) ക്യാപ്റ്റന്‍ രജത് പടിദാറിന് 12 ലക്ഷം രൂപ പിഴ. ടീമിന്റെ സ്ലോ ഓവര്‍ റേറ്റ് ആണ് പടിദാറിന് പിഴ വിധിക്കാന്‍ കാരണം. ആര്‍സിബിയുടെ ഈ സീസണിലെ ആദ്യ വീഴ്ചയാണ്. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് ആര്‍സിബിയുടെ ക്യാപ്റ്റനെതിരായ നടപടി. ഐപിഎല്‍ മത്സരത്തില്‍ ആര്‍സിബി 12 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയത്. 32 പന്തില്‍ 64 റണ്‍സ് നേടിയ പടിദാറാണ് ആര്‍സിബി കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍…