ബലാത്സംഗികളെ തെരുവ് നായകളെപ്പോലെ വന്ധീകരിക്കണമെന്ന രാജസ്ഥാന്‍ ഗവര്‍ണറുടെ പ്രസ്താവന വിവാദത്തിൽ

ബലാത്സംഗികളെ തെരുവ് നായകളെപ്പോലെ വന്ധീകരണത്തിന് വിധേയമാക്കണമെന്ന രാജസ്ഥാൻ ഗവര്‍ണര്‍ ഹരിഭാവു ബാഗ്‌ഡെയുടെ പ്രസ്താവന വിവാദത്തിൽ. ബലാത്സംഗക്കേസിലെ പ്രതികളെ സംഭവസ്ഥലത്ത് വെച്ച് തന്നെ തല്ലുകയും തെരുവ് നായകളെ പോലെ വന്ധ്യംകരിക്കുകയും ചെയ്യണമെന്നാണ് രാജസ്ഥാൻ ഗവര്‍ണര്‍ ഹരിഭാവു ബാഗ്‌ഡെ പറഞ്ഞത്. മഹാത്മാഗാന്ധി വെറ്ററിനറി കോളജിൽ നടന്ന ഭരത്പൂർ ബാർ കൗൺസിലിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച നടന്ന ചടങ്ങിൽ ജുഡീഷ്യൽ ഓഫീസർമാരെയും അഭിഭാഷകരെയും മറ്റ് പ്രമുഖരെയും അഭിസംബോധന ചെയ്തുകൊണ്ട് ഗവർണർ തന്‍റെ സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു…

Read More