
കേരളത്തിൽ അധിക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ കാലത്ത് സാധാരണയില്‍ കൂടുതല്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത്തവണ എൽ നിനോ പ്രതിഭാസം ഇല്ലാത്തതിനാൽ മികച്ച മണ്‍സൂണിന് സാധ്യതയുണ്ടെന്നാണ് ഐഎംഡിയുടെ പ്രവചനം. ദില്ലിയിലെ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ആസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. മൃത്യുജ്ഞയ് മൊഹാപത്ര, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ എം രവിചന്ദ്രന്‍ എന്നിവരാണ് ഐഎംഡിയുടെ വിലയിരുത്തൽ വിശദീകരിച്ചത്. 87 സെന്‍റീമീറ്റർ മഴയാണ് നാല് മാസം നീളുന്ന കാലവര്‍ഷ സീസണില്‍ ശരാശരി…