പാതി വില തട്ടിപ്പ്; സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡിയുടെ റെയ്ഡ്

പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡിയുടെ റെയ്ഡ്. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ പണം നല്‍കിയവരുടെ വീടുകളിലും ഓഫീസുകളിലും അടക്കമാണ് പരിശോധന നടക്കുന്നത്. സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനുമായിരുന്ന ആനന്ദകുമാറിന്റെയും, അനന്തു കൃഷ്ണന്റെ ലീഗല്‍ അഡൈ്വസറായ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടിലുമടക്കമാണ് റെയ്ഡ് നടക്കുന്നത്. ലാലി വിന്‍സെന്റിന്റെ എറണാകുളം മറൈന്‍ ഡ്രൈവിലെ ആര്‍മി ഫ്‌ലാറ്റിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. അനന്തു കൃഷ്ണനില്‍ നിന്നും…

Read More

തമിഴ്നാട്ടിൽ ബിജെപി, അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളിൽ ഇ.ഡി റെയ്ഡ്

തമിഴ്നാട്ടിൽ ബിജെപി, അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ബിജെപി പുതുക്കോട്ട ജില്ലാ ട്രഷററും വ്യവസായിയുമായ മുരുഗാനന്ദത്തിന്റെയും അണ്ണാ ഡിഎംകെ ഭാരവാഹികളായ രണ്ട് സഹോദരങ്ങളുടെയും വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. 2021ലെ അണ്ണാ ഡിഎംകെ സർക്കാരിന്റെ കാലത്ത് എൽഇഡി വിളക്കുകൾക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കള്ളപ്പണ ആരോപണം ഉയർന്നിരുന്നു. ഇരുപതോളം ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കെത്തിയത്. സുരക്ഷയ്ക്കായി സിആർപിഎഫ് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. ബിജെപിയുമായി വീണ്ടും സഖ്യമില്ലെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി…

Read More

തീവ്രവാദ സംഘടനാ ബന്ധമുണ്ടെന്ന സംശയം; അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിലായി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പരിശോധന പുരോഗമിക്കുന്നു. ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണിത്. ജമ്മു കാശ്മീർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, ഡൽഹി എന്നിവിടങ്ങളിലാണ് പരിശോധന നടന്നുവരുന്നത്. മഹാരാഷ്ട്രയിലെ മാലേഗാവിലെ ഒരു ഹോമിയോപ്പതി ക്ലിനിക്കിൽ എൻഐഎ റെയ്ഡ് നടത്തി. ഇതോടെ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേർ പിടിയിലായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഒക്ടോബർ രണ്ടിന് മഹാരാഷ്ട്രയിലെ എട്ട് റെയിൽവേ സ്റ്റേഷനുകൾക്ക് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ഭീകരവാദസംഘടനുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന…

Read More

സ്‌പെഷ്യല്‍ കോമ്പിങ് ഓപ്പറേഷന്‍; ‘240 ട്രെയിനുകളിലും 1,370 ബസുകളിലും പരിശോധന

മയക്കുമരുന്ന് ഉപയോഗവും കടത്തും തടയാന്‍ സ്‌പെഷ്യല്‍ കോമ്പിങ് ഓപ്പറേഷന്‍ നടത്തിയെന്ന് എക്‌സൈസ് വകുപ്പ്. മേയ് 11ന് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിര്‍ത്തി പ്രദേശങ്ങളിലും ഇടറോഡുകളിലും നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ എന്‍ഡിപിഎസ് കേസുകള്‍ ഉള്‍പ്പെടെ 240 കേസുകളും 15ന് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ നടത്തിയ പരിശോധനയില്‍ ആകെ 707 കേസുകളും രജിസ്റ്റര്‍ ചെയ്‌തെന്ന് എക്‌സൈസ് അറിയിച്ചു.  അബ്കാരി, എന്‍ഡിപിഎസ് കേസുകളില്‍ വിവിധ കോടതികളില്‍ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകളിലെ പ്രതികളെ പിടുകൂടുന്നതിനായി 18ന് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ 58…

Read More

രാമേശ്വരം കഫേ സ്ഫോടന കേസ്: കോയമ്പത്തൂരിൽ ഡോക്ടർമാരുടെ വീടുകളിൽ എൻഐഎ റെയ്ഡ്

രാമേശ്വരം കഫെ സ്ഫോടനക്കേസിൽ തമിഴ്നാട് കോയമ്പത്തൂരിൽ എൻഐഎ റെയ്ഡ്. രണ്ട് ഡോക്ടർമാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിൽ പ്രാക്ടീസ് ചെയ്യുന്ന ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നിവരുടെ സായ്ബാബ റോഡിലെ വീടുകളിലാണ് പരിശോധന. ആന്ധ്രാപ്രദേശിലെ പരിശോധനയിൽ ഒരാൾ കസ്റ്റഡിയിലായി. അനന്ത്പുർ ജില്ലയിൽ നിന്ന് റായ്ദുർഗ സ്വദേശി സുഹൈലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് മൊബൈൽ ഫോണും ഹാർഡ് ഡിസ്കും എൻഐഎ പിടിച്ചെടുത്തു.  സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. ബെംഗളുരുവിൽ കഴിഞ്ഞ വർഷം…

Read More

കോഴ ആരോപണ കേസ്; മഹുവ മൊയ്ത്രയുടെ വീട്ടിലും ഓഫീസിലും സി.ബി.ഐ. റെയ്ഡ്

മുൻ എം.പിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ സിബിഐ പരിശോധന. മഹുവയുടെ ഡൽഹിയിലെയും കൊൽക്കത്തിയിലെയും വസതികളിൽ ഉൾപ്പെടെയാണ് സിബിഐ റെയ്ഡ് നടത്തുന്നത്. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് വ്യവസായിയും സുഹൃത്തുമായ ദർശൻ ഹിരാനന്ദനിയിൽ നിന്ന് പണവും സമ്മാനങ്ങളും വാങ്ങിയെന്നതാണ് മഹുവയ്ക്ക് എതിരായ ആരോപണം. ഇതിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്. ചോദ്യക്കോഴ ആരോപണത്തിൽ മഹുവയ്‌ക്കെതിരെ സിബിഐയുടെ സമഗ്ര അന്വേഷണത്തിന് അഴിമതി വിരുദ്ധ സംവിധാനമായ ലോക്പാൽ ഉത്തരവിട്ടിരുന്നു. ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്…

Read More

ഏഴ് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; 39 ഇടങ്ങളിൽ പരിശോധന

ലഷ്‌കറെ തയിബ ഭീകരനായ മലയാളി തടിയന്റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 7 സംസ്ഥാനങ്ങളിൽ പരിശോധന നടത്തുന്നു. കർണാടകയും തമിഴ്‌നാടും ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലെ 39 പ്രദേശങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്.  ഇതിൽ 17 പ്രദേശങ്ങളും കർണാടകയിലാണ്. ചെന്നൈയിലും രാമനാഥപുരത്തും ബെംഗളൂരുവിലും പരിശോധന നടക്കുന്നുണ്ട്. ഒക്ടോബറിൽ റജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ബെംഗളൂരുവിലെ കഫേയിലുണ്ടായ സ്‌ഫോടനത്തിൽ കഴിഞ്ഞദിവസം എൻഐഎ അന്വേഷണം…

Read More

കർണാടകയിലും മഹാരാഷ്ട്രയിലും എൻഐഎ റെയ്ഡ്; രാജ്യവ്യാപക ആക്രമണത്തിന് ഐഎസ് നീക്കമെന്ന് വിവരം

രാജ്യത്ത് മഹാരാഷ്ട്ര, കർണാടക എന്നീ രണ്ട് സംസ്ഥാനങ്ങളിലായി 44 ഇടങ്ങളിൽ എൻ.ഐ.എ. റെയ്ഡ്. 13 പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. രാജ്യവ്യാപകമായി ഭീകരാക്രമണത്തിന് ഐ.എസ്. പദ്ധതിയിടുന്നുവെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് എൻ.ഐ.എ. വ്യാപക റെയ്ഡ് നടത്തുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. താനെയിലെ 9 ഇടങ്ങൾ, പുണെയിലെ രണ്ട് ഇടങ്ങൾ, താനെ റൂറൽ 31 ഇടങ്ങൾ എന്നിങ്ങനെയും ബെംഗളൂരുവിൽ ഒരിടത്തുമാണ് എൻ.ഐ.എയുടെ റെയ്ഡ് നടക്കുന്നത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു റെയ്ഡ് ആരംഭിച്ചത്.

Read More

332 ഹോട്ടലുകൾ, 210 ബേക്കറികൾ; മലപ്പുറത്ത് ആരോഗ്യവകുപ്പ് ഭക്ഷ്യ സുരക്ഷ പരിശോധന തുടരുന്നു

ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ഭക്ഷണ നിർമാണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങൾ തടയുന്നതിന് വേണ്ടി ഭക്ഷണ നിർമാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ നടത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയ ഇടങ്ങളിൽ വിവിധ ഇനങ്ങളിലായി 53,200 രൂപ പിഴയീടാക്കുകയും ചെയ്തെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.  332 ഹോട്ടലുകൾ, 276 കൂൾബാറുകൾ, 23 കാറ്ററിംഗ് സെന്ററുകൾ, 210 ബേക്കറികൾ, എട്ട് ഐസ് പ്ലാന്റുകൾ, ഒമ്പത് കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകൾ, ഒമ്പത് സോഡാ നിർമാണ…

Read More

കേരളത്തിൽ 11 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

കേരളത്തിൽ വിവിധ ജില്ലകളിലായി 11 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് പുരോഗമിക്കുന്നു. മലപ്പുറം, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. 250 സിആർപിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്. കൊച്ചി ഇഡി ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് പരിശോധന തുടങ്ങിയത്. ചാവക്കാട് മുനയ്ക്കകടവിൽ പോപ്പുലർ ഫ്രണ്ട് നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലും കൊച്ചി കുമ്പളത്ത് പിഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ് ജമാൽ മുഹമ്മദിന്റെ വീട്ടിലുമടക്കം 11 ഇടത്താണ് പരിശോധന പുരോഗമിക്കുന്നത്….

Read More