കളളപ്പണം വെളുപ്പിക്കല്‍ കേസ്; എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പന്ത്രണ്ട് സ്ഥലങ്ങളിലെ എസ്ഡിപിഐ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയഡ്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം, തിരുവനന്തപുരം, മലപ്പുറം, ബംഗളൂരു, ആന്ധ്രാപ്രദേശിലെ നന്ത്യാല്‍, താനെ, ചെന്നൈ, ഝാര്‍ഖണ്ഡിലെ പാക്കൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ഡിപിഐ ദേശിയ അധ്യക്ഷന്‍ എംകെ ഫൈസിലെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ കേന്ദ്രങ്ങളിലെ പരിശോധന. നിരോധിത സംഘടനയായ പോപ്പുലര്‍…

Read More

രാജ്യത്ത് വ്യാപക റെയ്ഡ്; അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ നടപടികളുമായി യുകെ

രാജ്യത്തെ അനധികൃത കുടിയേറ്റം തടയാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി യുകെ ഗവണ്‍മെന്‍റ്.  അനധികൃതമായി കുടിയേറി, നിയമ വിരുദ്ധമായി തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ലേബര്‍ പാര്‍ട്ടി ഗവണ്‍മെന്‍റ് രാജ്യത്ത് വ്യാപക റെയ്ഡ് നടത്തി.  ഇന്ത്യന്‍ റെസ്റ്റോറെന്‍റുകള്‍, കോഫി ഷോപ്പുകള്‍, കാര്‍വാഷ് സെന്‍ററുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്. രാജ്യത്ത് കുടിയേറ്റ നിയമങ്ങള്‍ മാനിക്കുകയും പാലിക്കപ്പെടുകയും വേണം. നിരവധിയാളുകള്‍ അനധികൃതമായി കുടിയേറുകയും നിയമ വിരുദ്ധമായി ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്.  ഇങ്ങനെ അനധികൃതമായി ജോലിക്കെത്തുന്നവര്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ഇതിനെതിരെ നടപടികള്‍…

Read More

തെലുഗു സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

തെലുഗു സിനിമയിലെ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ‘പുഷ്പ 2: ദി റൂള്‍’ സിനിമയുടെ നിര്‍മാതാക്കളായ നവീന്‍ യെര്‍നേനി, യാലമഞ്ചിലി രവി ശങ്കര്‍, അടുത്തിടെ റിലീസായ ‘ഗെയിംചെയ്ഞ്ചര്‍’ സിനിമയുടെ നിര്‍മാതാവ് ദില്‍ രാജു എന്നിവരുടെ വീടുകളിലാണ് ചൊവ്വാഴ്ച റെയ്ഡ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഓഫീസിലും ഉള്‍പ്പെടെ ഹൈദരാബാദിലെ എട്ട് കേന്ദ്രങ്ങളിലായിരുന്നു ആദായനികുതി വകുപ്പിന്റെ പരിശോധന. ദില്‍ രാജുവിന്റെ മകള്‍ ഹന്‍ഷിത റെഡ്ഡി, സഹോദരന്‍ സിരിഷ് എന്നിവരുടെ വീടുകളിലും…

Read More

നടൻ സൗബിൻ ഷാഹിറിന് എതിരെ ആദായ നികുതി വകുപ്പിൻ്റെ നടപടി ; ഓഫീസുകളിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നു

നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ് നടക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്.

Read More

പാലക്കാട്ടെ പാതിരാ റെയ്ഡ് ; സിപിഐഎം നൽകിയ പരാതിയിൽ പ്രത്യേകം കേസ് എടുത്തേക്കില്ല

പാലക്കാട്ടെ കള്ളപ്പണ പരിശോധനയിൽ സിപിഐഎം നൽകിയ പരാതിയിൽ പ്രത്യേകം കേസെടുത്തേക്കില്ല. നിലവിൽ കെപിഎം ഹോട്ടൽ മാനേജരുടെ പരാതിയിൽ എടുത്ത കേസിനൊപ്പം സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു നൽകിയ പരാതിയും അന്വേഷിക്കാനാണ് സാധ്യത. ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ മൊഴി ഇതോടൊപ്പം രേഖപ്പെടുത്തും. അതേസമയം, ട്രോളി വിവാദം അനാവശ്യമാണെന്നും അതല്ല ചർച്ച ചെയ്യേണ്ടതെന്നുമുള്ള സംസ്ഥാന സമിതി അംഗം എൻഎൻ കൃഷ്ണദാസിന്റെ തുറന്നുപറച്ചിൽ കൂടുതൽ വിവാദമാക്കേണ്ട എന്നാണ് സിപിഎം തീരുമാനം. 

Read More

ട്രോളി ബാഗ് വിവാദം ഒരു ബിൽഡ് അപ്പ് സ്റ്റോറി; കള്ളപ്പണ ആരോപണം ഉന്നയിച്ചവർക്ക് ഒരു തെളിവും നൽകാനാകുന്നില്ല: വിമർശനവുമായി സി ദിവാകരൻ

പാലക്കാട്ടെ ട്രോളി വിവാദത്തിൽ സിപിഎം നേതൃത്വത്തിനെതിരെ വിമർശനവുമായി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. ട്രോളി ബാഗ് ആരോപണമുന്നയിച്ചവർ ഇരുട്ടിൽ ആണ്. കള്ളപ്പണ ആരോപണം ഉന്നയിച്ചവർക്ക് ഒരു തെളിവും നൽകാനാകുന്നില്ല. ട്രോളി ബാഗ് വിവാദം ഒരു ബിൽഡ് അപ്പ് സ്റ്റോറി ആണെന്നും അതിൽ പൊലീസിനും പങ്കുള്ളതായി സംശയിക്കുന്നുവെന്നും സി ദിവാകരൻ പറഞ്ഞു. പണം കൊണ്ടുവന്ന് പോയി, വന്നു എന്നൊക്കെ പറയുന്നു. വസ്തുത തെളിയിക്കണം. ആരോപിച്ചവർ തെളിവുകൾ നൽകിയിട്ടില്ല. അവർക്ക് തെളിവ് നൽകാൻ കഴിയുന്നില്ല. ജനങ്ങളുടെ ശ്രദ്ധ തിരിഞ്ഞുപോവാൻ…

Read More

‘ട്രോളി എന്താണെങ്കിലും സിപിഎം ഉപേക്ഷിക്കേണ്ട; അടുത്ത തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കാം’: പരിഹാസവുമായി ഷാഫി പറമ്പിൽ

സിപിഎമ്മിനും ബിജെപിക്കും കോൺഗ്രസിനെതിരായ കള്ളപ്പണ ആരോപണം പൊളിഞ്ഞതിന്റെ ജാള്യത ആണെന്ന് ഷാഫി പറമ്പിൽ എംപി. വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവർ താമസിച്ച ഹോട്ടലിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഉള്ളിലും പൊതുജനങ്ങൾക്കിടയിലും വിഷയം അവമതിപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്.  സംഭവവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള  പ്രതികരണങ്ങളാണ് സിപിഎം നേതാക്കൾ നടത്തുന്നത്. ആദ്യഘട്ടത്തിൽ പറഞ്ഞ ആരോപണങ്ങൾ അവർ ഇപ്പോൾ മാറ്റിപ്പറയുന്നു. സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി മുൻ വാതിലിലൂടെ വന്ന് അതിലൂടെ തന്നെ തിരിച്ചു പോകുന്ന ദൃശ്യം…

Read More

പാലക്കാട് കോൺഗ്രസുകാരുടെ വാദങ്ങള്‍ പൊളിയുന്നുവെന്ന് എം വി ഗോവിന്ദൻ

പാലക്കാട് നടന്ന റെയ്ഡിൽ കോൺഗ്രസുകാരുടെ വാദങ്ങൾ പൊളിയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് കളമാണെന്നും രാഹുൽ ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തവ്യക്തമായെന്നും ​ഗോവിന്ദൻ പറഞ്ഞു. ബിജെപിയും കോൺഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുകിയതിന്റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വിഷയത്തിൽ സമ​ഗ്ര അന്വേഷണം നടത്തണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ ഇനി ശുക്രൻ ആണെന്നാണ് പറഞ്ഞത്. കൂടോത്രത്തെപ്പറ്റി നല്ല ധാരണയുള്ള…

Read More

പാലക്കാട്ടെ പാതിരാ റെയ്ഡ് ; പ്രതിഷേധവുമായി കോൺഗ്രസ് , മാർച്ചിൽ സംഘർഷം

പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു യുഡിഎഫ് പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനുപേരെ അണിനിരത്തി പാലക്കാട് എസ്‍പി ഓഫീസിലേക്കുള്ള മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. എസ്‍പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് കെപിപിസി പ്രസിഡന്‍റ്…

Read More

‘മുറിയിൽ സ്ത്രീയാണെങ്കിലും പുറത്തിറങ്ങാൻ പറയാം’; ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഒന്നും കിട്ടിയില്ലെന്ന് പൊലീസ്

കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഎസ്‌പി അശ്വതി ജി.ജി പറഞ്ഞു. കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഇന്നലെ അർധരാത്രി ഷാനിമോൾ ഉസ്മാനും ബിന്ദുക‍ൃഷ്ണയും താമസിച്ച മുറികളിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് നിയമപ്രകാരം പൊലീസിന് അവകാശമുണ്ടെന്ന് എഎസ്പി പറഞ്ഞു. മുറിയിൽ സ്ത്രീയാണ് ഉള്ളതെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ അവരോട് പുറത്തിറങ്ങാൻ പറയാം. പരിശോധനാ സംഘത്തിൽ എപ്പോഴും വനിതാ പൊലീസ് ഉണ്ടാകണമെന്നില്ല. പരിശോധനയ്ക്ക് തയാറല്ലെന്നാണ് വനിതാ നേതാക്കൾ പറഞ്ഞത്. വനിതാ ഉദ്യോഗസ്ഥ…

Read More