
നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച്ഇ.ഡി
നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സാം പിത്രോദ എന്നിവർക്കെതിരെ ഡൽഹി റോസ് അവന്യു കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്സ്‌മെന്റ്. സോണിയ ഗാന്ധിയാണ് കേസിലെ ഒന്നാം പ്രതി. രാഹുൽ ഗാന്ധി കേസിലെ രണ്ടാം പ്രതിയാണ് .കേസ് ഏപ്രിൽ 25ന് കോടതി പരിഗണിക്കും. നാഷനൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ, യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2023 നവംബറിൽ, ഡൽഹി മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ…