
“റഹ്‌മ” ക്ഷേമ പദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്തു
സമൂഹത്തിലെ അവശരായ മനുഷ്യർക്ക് ആശ്വാസമേകാനായി ലക്ഷ്യമിട്ടുള്ള ദുബായ് കെ.എം.സി.സി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ “റഹ്‌മ” ക്ഷേമ പദ്ധതിയുടെ ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു. ദുബായ് കരാമ സെന്ററിൽ സംഘടിപ്പിച്ച ഇഫ്താർ ചടങ്ങിലാണ് ഈ ബ്രോഷർ പ്രകാശനം ചെയ്തത്. “കാരുണ്യം” എന്ന അർത്ഥമുള്ള “റഹ്‌മ” പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇത്തവണ റമദാൻ റിലീഫ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ദുബായ് കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി പി.വി. നാസർ ഡെസ്റ്റിനേഷൻ എജ്യൂക്കേഷൻ സർവീസിന്റെ മാനേജിംഗ് ഡയറക്ടർ, അഷ്‌റഫ് തെന്നലക്ക് നൽകി…