ബെവ്കോ ഔട്ട് ലെറ്റുകളിൽ നിന്നും മദ്യം മോഷ്ടിച്ചാൽ ഇനി അലാറം മുഴങ്ങും; കുപ്പികളിൽ പുതിയ മാഗ്നറ്റിക് സംവിധാനം ഘടിപ്പിച്ചാണ് മോഷണം തടയുക

ബെവ്കോ ഔട്ട് ലെറ്റുകളിൽ നിന്നും മദ്യം മോഷ്ടിച്ചാൽ ഇനി കൈയോടെ പിടിവീഴും. ബില്ലടക്കാതെ കുപ്പിയുമായി പുറത്തേക്ക് ആർക്കും കടക്കാൻ കഴിയില്ല. കുപ്പികളിൽ പുതിയ മാഗ്നറ്റിക് സംവിധാനം ഘടിപ്പിച്ചാണ് മോഷണം തടയുക. വലിയ കച്ചവടമുള്ള പ്രീമിയം കൗണ്ടറുകളിൽ മദ്യമോഷണം പതിവായതോടെയാണ് സംവിധാനം കൊണ്ടുവരുന്നത്. കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന നല്ല തിരക്കുള്ള ബെവ്കോ ഔട്ട്ലെറ്റുകളിൽ സിസിടിവികളുണ്ടെങ്കിലും മോഷണം പതിവായിരിക്കുകയാണ്. ഇനി കുപ്പിയും മോഷ്ടിച്ച് പുറത്തിറങ്ങിയാൽ ഉടൻ സൈറണ്‍ മുഴങ്ങും. കയ്യോടെ പിടികൂടുകയും ചെയ്യും. തെഫ്റ്റ് ഡിറ്റക്റ്റിങ് സിസ്റ്റം കുപ്പിയിൽ കൊണ്ടുവന്നിരിക്കുകയാണ്.  ആരെങ്കിലും…

Read More

ജോലിക്കാരെ പിരിച്ചുവിട്ടു, പകരം എഐ അവതാരകയെ പണിക്കെടുത്ത് പോളണ്ടിലെ റേഡിയോ

തൊഴിലിടങ്ങളിലേക്കുള്ള എഐയുടെ വരവ് പലരുടെയും ജോലി തെറിപ്പിക്കും എന്ന് നമ്മൾ കരുതിയിരുന്നില്ലെ? എന്തായാലും പോളണ്ടിലെ ഒരു റേഡിയോ സ്റ്റേഷനിൽ അത് തന്നെയാണ് സംഭവിച്ചത്. ഓഫ് റേഡിയോ ക്രാക്കോവാണ് സ്ഥാപനത്തിലെ മാധ്യമപ്രവർത്തകരെ എല്ലാം പിരിച്ചുവിട്ട ശേഷം വെർച്വൽ അവതാരകയെ പണിയേൽപ്പിച്ചത്. രാഷ്ട്രീയവും, കലയും, സംസ്കാരവും അങ്ങനെ വിവിധ വിഷയങ്ങളെകുറിച്ച് സംസാരിച്ച് യുവതലമുറയെ കൈയ്യിലെടുക്കാൻ ഈ എഐ അവതാരകയ്ക്ക് കഴിവുണ്ട്. മാധ്യമങ്ങൾക്ക് എഐ അനു​ഗ്രഹമോ ശാപമോ എന്ന ചോദ്യത്തിനുത്തരം നേടാനാണത്രെ ഇങ്ങനെയൊരു പരീക്ഷണം. പോളണ്ടിലെ ആദ്യ പരീക്ഷണമാണിത്. എന്നാൽ പന്ത്രണ്ടോളം…

Read More

അയ്യപ്പ ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇൻറർനെറ്റ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു

ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. ശബരിമല തീർത്ഥാടകർക്കും വിശ്വാസികൾക്കുമായാണ് സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പുതിയ ചുവടുവെപ്പ് . പ്രക്ഷേപണം പൂർണ്ണമായും ബോർഡിൻറെ നിയന്ത്രണത്തിൽ ആയിരിക്കും . ‘ഹരിവരാസനം’ എന്ന പേരിലായിരിക്കും ഇൻറർനെറ്റ് റേഡിയോ. ലോകത്ത് എവിടെയിരുന്നും കേൾക്കാം. ഭാവിയിൽ കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനും സാധ്യതയുണ്ട്. ഇതിന് സന്നദ്ധരായ കമ്പനികളിൽനിന്ന് താൽപര്യപത്രം ഉടൻ ക്ഷണിക്കും. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് പരിഗണന നല്കുക. 24 മണിക്കൂറും റേഡിയോ…

Read More

സിഗ്നൽ ഇല്ല; അരിക്കൊമ്പനെ കണ്ടെത്താനാവാതെ വനംവകുപ്പ്

അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ഇന്നലെ പുലർച്ചെ മുതൽ ലഭിക്കുന്നില്ല. അരിക്കൊമ്പൻ കാട്ടിൽ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. ആന ചോലവനത്തിലായതിനാലാകാം സിഗ്നലുകൾ ലഭിക്കാത്തതെന്നാണു വനം വകുപ്പിന്റെ വിലയിരുത്തൽ. ഇടതൂർന്ന മരങ്ങളുള്ള വനത്തിനുള്ളിലായാൽ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധർ പറയുന്നു.  അരിക്കൊമ്പനെ പെരിയാർ‌ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നു സിഗ്നൽ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാൽ ഇന്നലെ പുലർച്ചെ നാലിനു ശേഷമാണ് സിഗ്നൽ നഷ്ടപ്പെട്ടത്. വനംവകുപ്പ് വാച്ചർമാരെ…

Read More