
എന്തുകൊണ്ട് വാക്‌സിൻ എടുത്തിട്ടും പേവിഷ ബാധ മരണം സംഭവിക്കുന്നു?
പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേ വിഷ ബാധയെ തുടർന്നാണ് മലപ്പുറത്ത് ആറു വയസുകാരി സിയ ഫാരിസ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു സിയ ഫാരിസിന്റെ മരണം സംഭവിച്ചത്. തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. മാർച്ച് 29നാണു സിയ അടക്കം ആറ് പേരെ തെരുവുനായ ആക്രമിച്ചത്. കടിയേറ്റ് രണ്ട് മണിക്കൂറിനകം പ്രതിരോധ കുത്തിവയ്പ്പെടുത്തു. എല്ലാ ഡോസുകളും പൂർത്തിയാക്കിയെങ്കിലും ഒരാഴ്ച മുൻപു പനിയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് സിയയ്ക്ക് പേ വിഷബാധ സ്ഥിരീകരിക്കുന്നത്. തലയിലെ പരിക്ക്…