
ലഹരിക്കെതിരെ ജനജാഗ്രത സദസ്സുകള്‍ സംഘടിപ്പിക്കും; നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ ആരംഭിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു
ലഹരിക്കെതിരെ ജന ജാഗ്രത സദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നാണ് ക്യാമ്പയിൻ. സംസ്ഥാനത്തെ 3500 എന്‍എസ്‌എസ് യൂണിറ്റില്‍നിന്നുള്ള മൂന്നര ലക്ഷം സന്നദ്ധപ്രവര്‍ത്തകര്‍ ഭാഗമാകും. സ്വന്തം കലാലയങ്ങളുടെ പങ്കാളിത്ത ഗ്രാമങ്ങളിലും പട്ടണങ്ങളിലുമാകും സദസ്സുകള്‍. മാര്‍ച്ച് 17 മുതല്‍ 25 വരെ ക്യാമ്പയിൻ ഒന്നാംഘട്ടം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കളമശ്ശേരിയില്‍ ലഹരി പിടികൂടാന്‍ സഹായകം ആയത് വിദ്യാര്‍ത്ഥികളും കോളേജ് യൂണിയനും ചേര്‍ന്ന് രൂപീകരിച്ച…