ആരോഗ്യ രംഗത്തെ നാല് മേഖലകളിൽ ക്യൂബയുമായി സഹകരിക്കാൻ കേരളം

സംസ്ഥാനത്തെ ആരോഗ്യ, ഗവേഷണ രംഗത്തെ മുന്നേറ്റത്തിന് ക്യൂബയുമായുള്ള സഹകരണം വഴിയൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.കേന്ദ്രത്തിന്റേയും ഐസിഎംആറിന്റേയും ഡിസിജിഎയുടേയും അനുമതിയോടെ ഗവേഷണ രംഗത്ത് ക്യൂബൻ സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.വ്യാഴാഴ്ച ഡൽഹിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്,ക്യൂബൻ ഫസ്റ്റ് ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ ടാനിയെ മാർഗരീറ്റയുമായും ക്യൂബൻ ഡെലിഗേഷനുമായുള്ളനടന്ന ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം. 2023 ജൂൺ മാസത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ക്യൂബൻ സന്ദർശനത്തിന്റെ തുടർച്ചയായാണ് ഇന്നലെ ചർച്ച നടന്നത്. ഇന്നലെ നടന്ന ചർച്ചയുടേയും…

Read More