
കരുതലിന്റെ റമസാനായി ‘ലീവ് യുവർ മാർക്ക് ‘ ക്യാംപെയ്‌ന് തുടക്കമായി
റമസാനിൽ നിർധന വിഭാഗങ്ങൾക്ക് കൈത്താങ്ങായി ഖത്തർ ചാരിറ്റിയുടെ ക്യാംപെയ്‌ന് തുടക്കമായി. ഖത്തർ ഉൾപ്പെടെ 41 രാജ്യങ്ങളിലെ 19 ലക്ഷം പാവപ്പെട്ടവർക്ക് ക്യാംപെയ്ൻ ആശ്വാസമാകും. കടക്കെണിയിൽപ്പെട്ട് പ്രയാസപ്പെടുന്നവർക്ക് സാമ്പത്തിക സഹായവും നൽകും. ‘ലീവ് യുവർ മാർക്ക്’ എന്ന പ്രമേയത്തിൽ 11.8 കോടി റിയാൽ ചെലവിട്ടാണ് ഇത്തവണത്തെ ക്യാംപെയ്ൻ നടത്തുന്നത്. നോമ്പുകാർക്ക് ഭക്ഷണം നൽകൽ, സക്കാത്ത് അൽ ഫിത്ർ, ഈദ് വസ്ത്രങ്ങൾ, അനാഥർക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാം ഈദ് സമ്മാനം എന്നിങ്ങനെ 4 പദ്ധതികൾ ഉൾപ്പെട്ടതാണ് റമസാൻ ക്യാംപെയ്ൻ….