
ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ
സമൂഹ മാധ്യമങ്ങൾ വഴി സ്ഥാപനങ്ങളെയോ വ്യക്തികളെയോ അധിക്ഷേപിക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി യുഎഇ. സൈബർ നിയമം അനുസരിച്ച് 2 വർഷം തടവും പരമാവധി 5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ………………………………….. വന്യമൃഗങ്ങളോട് നീതിപുലർത്തികൊണ്ട് വികസനത്തിലേക്കു കുതിച്ച് ഇത്തിഹാദ് റെയിൽ. ഏകദേശം 70 ശതമാനത്തോളം പൂർത്തീകരണത്തിൽ എത്തി നിൽക്കുന്ന ഇത്തിഹാദ് റെയിൽവേ വന്യമൃഗങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താതെയാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. പ്രത്യേക ഇടനാഴിയും, അനിമൽ ക്രോസിങ്ങും, നോ ഹോൺ…